അഞ്ചാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ അഞ്ചാമത്തെ അധ്യായമായ വരയ്ക്കാം വായിക്കാം എന്ന അധ്യായത്തില്‍നിന്നും കേരള പി എസ് സി പരീക്ഷകള്‍ക്ക് വരാവുന്ന ചോദ്യോത്തരങ്ങള്‍ നമുക്ക് പഠിക്കാം.
1. ദിശ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
2. വടക്കുനോക്കിയന്ത്രത്തെക്കൂടാതെ ദിശ കണ്ടെത്താനായി നാം ഇന്ന് പ്രയോജനപ്പെടുത്തുന്ന മാർഗമേത്?
മൊബൈൽ ആപ്പ്
3. വടക്കുനോക്കിയന്ത്രത്തിൽ സ്വതന്ത്രമായി ചലിക്കുന്ന കാന്തസൂചി ഏത് ദിശയിൽ നിലകൊള്ളും എന്ന തത്വമാണ് വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം?
തെക്കുവടക്കുദിശ
4. വടക്കുനോക്കിയന്ത്രത്തിലെ സൂചിയിൽ പ്രത്യേകമായി രേഖപ്പെടുത്തിയ അഗ്രം ഏത് ദിശയെ സൂചിപ്പിക്കുന്നു?
വടക്ക്
5. സമുദ്രയാത്രയിൽ ദിശയറിയുന്നതിന് നാവികർ പണ്ടുകാലം മുതലേ ഉപയോഗിച്ചിരുന്നു ഉപകരണം ഏത്?
വടക്കുനോക്കിയന്ത്രം
6. ചുമർ ഭൂപടങ്ങളുടെ മുകൾ ഭാഗം ഏത് ദിശയെ സൂചിപ്പിക്കുന്നു?
വടക്ക്
7. ഭൂപടത്തിന്റെ ചുവടുഭാഗം ഏത് ദിശയെ സൂചിപ്പിക്കുന്നു?
തെക്ക്
7. ഭൂപടത്തിന്റെ വലതുഭാഗം ഏത് ദിശയെ സൂചിപ്പിക്കുന്നു
പടിഞ്ഞാറ്
8. ഭൂപടത്തിന്റെ ഇടതുഭാഗം ഏത് ദിശയെ സൂചിപ്പിക്കുന്നു
കിഴക്ക്
9. ഗ്ലോബിനെ/ ഭൂമിയെ രണ്ട് അർധ ഗോളങ്ങളായി വിഭജിക്കുന്ന രേഖയേത്?
ഭൂമധ്യരേഖ
10. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകൾ അറിയപ്പെടുന്ന പേരെന്ത്?
അക്ഷാംശരേഖ
11. ഭൂമധ്യ രേഖ _______ രേഖയാണ്.
അക്ഷാംശരേഖ
12. അക്ഷാംശരേഖകൾക്ക് ലംബമായി വരച്ചിരിക്കുന്ന അർധവൃത്താകൃതിയിലുള്ള രേഖകൾ അറിയപ്പെടുന്ന പേരെന്ത്?
രേഖാംശരേഖകൾ
13. ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനനിർണ്ണയം നടത്തുന്നത് ഏത് സാങ്കൽപിക രേഖകളെ അടിസ്ഥാനമാക്കിയാണ്?
അക്ഷാംശ, രേഖാംശ രേഖകൾ
14. ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃക ഏത്?
ഗ്ലോബ്
15. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരച്ചു ചേർത്താൽ അത് _______ ആയി മാറും.
ഭൂപടം
16. ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെ എന്ത് വിളിക്കുന്നു?
അക്ഷാംശം
17. ഭൂമിയുടെ കേന്ദ്രത്തിൽനിന്നും ഭൗമോപരിതലത്തിലെ ഒരേ കോണീയ അളവുകളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്?
അക്ഷാംശരേഖകൾ
18. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകൾ ഏത്
അക്ഷാംശരേഖകൾ
19. ഗ്ലോബിന്റെ മധ്യഭാഗത്തായി കാണുന്ന അക്ഷാംശരേഖയാണ് ഏറ്റവും വലുപ്പമേറിയ അക്ഷാംശരേഖ. ഇതിന്റെ പേരെന്ത്?
ഭൂമധ്യരേഖ
20. ഭൂമധ്യരേഖയുടെ കോണീയ അളവ് എത്ര
പൂജ്യം ഡിഗ്രി
21. ഭൂമിയുടെ ഉത്തരധ്രുവത്തേയും ദക്ഷിണധ്രുവത്തേയും തമ്മിൽ ബന്ധിപ്പിച്ച് അക്ഷാംസരേഖകൾക്ക് ലംബമായി വരച്ചിട്ടുള്ള അർധവൃത്താകൃതിയിലുള്ള രേഖകൾ ഏത്?
രേഖാംശരേഖകൾ
22. പ്രധാനപ്പെട്ട രണ്ട് രേഖാംശ രേഖകൾ ഏതെല്ലാം?
പൂജ്യം ഡിഗ്രി രേഖാംശവും 180 ഡിഗ്രി രേഖാംശവും
23. പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ പേരെന്ത്?
അന്താരാഷ്ട്ര സമയരേഖ
24. 180 ഡിഗ്രി രേഖാംശത്തിന്റെ പേരെന്ത്?
അന്താരാഷ്ട്ര ദിനാങ്കരേഖ
25. ഭൂമിയെ കിഴക്ക് അർദ്ധ ഗോളമെന്നും പടിഞ്ഞാറ് അർധ ഗോളമെന്നും രണ്ടായി തിരിക്കുന്ന രേഖാംശരേഖകൾ ഏതെല്ലാം?
അന്താരാഷ്ട്ര സമയരേഖയും അന്താരാഷ്ട്ര ദിനാങ്കരേഖയും
26. പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ മറ്റൊരു പേരെന്ത്?
മാനകരേഖാംശം
27. കേരളത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
തമിഴ്നാട്
28. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം ഏത്?
തിരുവനന്തപുരം
29. കേരള സർവകലാശാല ആസ്ഥാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
തിരുവനന്തപുരം
30. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
31. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
32. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം
33. കോവളം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയേത്?
തിരുവനന്തപുരം
34. ഇന്ത്യയിലെ ആദ്യ വിവരസാങ്കേതിക സമുച്ചയമായ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന ജില്ലയേത്?
തിരുവനന്തപുരം
35. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ള കടൽ ഏത്?
ബംഗാൾ ഉൾക്കടൽ
36. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കടൽ ഏത്?
അറബിക്കടൽ
37. ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തുള്ള കേന്ദ്രഭരണപ്രദേശം ഏത്?
ലഡാക്ക്
38. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഏതുഭാഗത്ത് സ്ഥിതി ചെയ്യുന്നു?
കിഴക്ക്
39. ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ഒരു അയൽരാജ്യമേത്?
ശ്രീലങ്ക
40. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേന്ദ്രഭരണ പ്രദേശം ഏത്?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
41. ഇന്ത്യയുടെ അയൽ രാജ്യങ്ങൾ ഏതെല്ലാം?
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ചൈന, മ്യാന്മാർ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക
42. ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിന്റെ അതിർത്തിയിലുള്ള രാജ്യമേത്?
നേപ്പാൾ
43. ഉത്തർപ്രദേശ് എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു?
എട്ട്
44. കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്
45. ഉത്തർപ്രദേശിലെ നൃത്തകലയേത്?
കഥക്
46. ഉത്തർപ്രദേശിലെ പ്രധാനനഗരങ്ങളുടെ പേരുകൾ ഏതെല്ലാം?
കാൺപൂർ, ലഖ്നൗ, വാരണാസി, ആഗ്ര, അലഹബാദ്
47. അശോകസ്തംഭത്തിലൂടെ ശ്രദ്ധേയമായ സാരനാഥ് ഏത് സംസ്ഥാനത്തിലാണ്?
ഉത്തർപ്രദേശ്
48. നാല് പായ്ക്കപ്പലുകളിലായി 170 പേരടങ്ങുന്ന നാവികസംഘത്തെ നയിച്ചു കൊണ്ട് വാസ്കോ ഡ ഗാമ ഇന്ത്യയെ തേടി യാത്ര തിരിച്ചത് ഏത് തുറുമഖത്തുനിന്നുമാണ്?
പോർച്ചുഗലിലെ ലിസ്ബൺ
49. ഇന്ത്യയെ തേടിയുള്ള യാത്രയിൽ ഗാമയും സംഘവും എത്തിയ ആഫ്രിക്കൻ തുറമുഖമേത്?
മലിന്ദി
50. ഏത് കാറ്റുകളുടെ സഹായത്തോടെയാണ് ഗാമയും സംഘവും ആഫ്രിക്കയിൽനിന്നും ഇന്ത്യയിലെത്തിയത്?
മൺസൂൺ കാറ്റുകൾ
51. ഗാമയും സംഘവും കോഴിക്കോടിനടുത്തുള്ള കാപ്പാട് തീരത്ത് എത്തിച്ചേർന്നത് എന്നാണ്?
1498 മെയ് 20-ന്
52. വാസ്കോഡഗാമ യൂറോപ്പിൽനിന്നും ഏതൊക്കെ സമുദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയിലെത്തിയത്?
അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ സമുദ്രം
53. ഭൂമിയിലെ സമുദ്രങ്ങൾ ഏതെല്ലാം?
അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ സമുദ്രം, പസഫിക് സമുദ്രം, ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം
54. അറ്റ്ലാന്റിക് സമുദ്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം?
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക
55. ഇന്ത്യൻ സമുദ്രത്തിന് കിഴക്കുഭാഗത്ത് കാണപ്പെടുന്ന ഭൂഖണ്ഡം ഏത്?
ഓസ്ട്രേലിയ
56. ഏറ്റവും വിസ്തൃതി കൂടിയ ഭൂഖണ്ഡം ഏത്?
ഏഷ്യ
57. അന്റ്ലാന്റിക് സമുദ്രത്തിനും ഇന്ത്യൻ സമുദ്രത്തിനും ഇടയിൽ കാണപ്പെടുന്ന ഭൂഖണ്ഡം ഏത്?
ആഫ്രിക്ക
58. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ ഏത്?
ഭൂപടശാസ്ത്രം അഥവാ കാർട്ടോഗ്രാഫി
59. ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി അറിയപ്പെടുന്ന പേരെന്ത്?
കാർട്ടോഗ്രാഫർ
60. ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ഏത്?
സർവേ ഓഫ് ഇന്ത്യ
61. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ഡെറാഡൂൺ, ഉത്തരാഖണ്ഡ്
62. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയേത്?
തിരുവനന്തപുരം
63. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയേത്?
കാസർഗോഡ്
64. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ഏതെല്ലാം?
തമിഴ്നാട്, കർണാടകം
65. ഒരു സ്ഥാപനത്തിലെ ലേഔട്ട് മാപ്പിന്റെ പ്രാഥമിക ഉദ്ദേശ്യം എന്താണ്?
ദിശകളും സ്ഥലങ്ങളും മനസ്സിലാക്കാൻ
66. ഭൂഗോളത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ചുവന്ന രേഖയെ എന്താണ് വിളിക്കുന്നത്?
ഭൂമധ്യരേഖ
67. ഗ്ലോബ്ളുകളിലും മാപ്പുകളിലും ജലാശയങ്ങൾ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന നിറം ഏതാണ്?
നീല
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

