STD 5: അധ്യായം 6: ജനങ്ങള്‍ ജനങ്ങളാല്‍ എന്ന അധ്യായത്തിലെ ചോദ്യോത്തരങ്ങള്‍
അഞ്ചാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ആറാമത്തെ അധ്യായമായ ജനങ്ങള്‍ ജനങ്ങളാല്‍ എന്ന അധ്യായത്തില്‍നിന്നും കേരള പി എസ് സി പരീക്ഷകള്‍ക്ക് വരാവുന്ന ചോദ്യോത്തരങ്ങള്‍ നമുക്ക് പഠിക്കാം.
1. ജനങ്ങള്‍ നേരിട്ടോ അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളോ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സംവിധാനം ഏത്?
ജനാധിപത്യം
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാം?
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്
3. ഗ്രാമപ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ഏതെല്ലാം?
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്
4. നഗരപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാം?
മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍
5. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
എബ്രഹാം ലിങ്കണ്
6. ജനാധിപത്യത്തെ കുറിച്ചുള്ള എന്റെ സങ്കല്പം അതിനുകീഴില്‍ ഏറ്റവും ദുര്‍ബലനും ശക്തനും തുല്യമായ അവസരം ഉണ്ടായിരിക്കണം എന്നതാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
മഹാത്മാഗാന്ധി
7. ജനാധിപത്യത്തിന്റെ ആദ്യരൂപം ഉദയം ചെയ്തത് എവിടെ?
പുരാതന ഗ്രീസിലെ ഏഥന്‍സില്‍
8. പ്രാഥമിക രൂപത്തിലുള്ള ജനാധിപത്യം എവിടെയായിരുന്നു ആരംഭിച്ചത്?
ഏഥന്‍സ്, ഗ്രീസ്
9. ഇന്ന് നിലവിലുള്ള ജനാധിപത്യരീതിയുടെ തുടക്കം എവിടെയാണ്?
ഇംഗ്ലണ്ട്
10. ഇന്നത്തെ ജനാധിപത്യത്തിന്റെ ആശയം ആരംഭിച്ച രാജ്യമേതാണ്?
ഇംഗ്ലണ്ട്
11. തിരഞ്ഞെടുപ്പ്, ജനപ്രതിനിധികളുടെ ഭരണം, പാര്‍ലമെന്റ് എന്നീ സംവിധാനങ്ങള്‍ രൂപം കൊണ്ടത് എവിടെ?
ഇംഗ്ലണ്ട്
11. ഏത് പുരാതന ഗ്രീക്ക് ചരിത്രകാരനാണ് ഡെമോക്രസി (ജനാധിപത്യം) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഹെറോഡോട്ടസ്
12. ഏതെല്ലാം ഗ്രീക്കുപദങ്ങള്‍ ചേര്‍ന്നാണ് ഡെമോക്രസി എന്ന വാക്ക് രൂപപ്പെട്ടത്?
ഡെമോസ് (ജനങ്ങള്‍), ക്രാറ്റോസ് (അധികാരം)
13. ഡെമോക്രസി എന്ന പദത്തിന്റെ അര്‍ത്ഥങ്ങള്‍ എന്തെല്ലാം?
ജനാധിപത്യം, ജനങ്ങളുടെ അധികാരം, ജനങ്ങളുടെ ഭരണം
14. ഒരു പ്രദേശത്തിന്റെ ഭരണ-വികസന പ്രക്രിയയില്‍ എല്ലാ ജനങ്ങള്‍ക്കും പങ്കാളികളാകാനും തീരുമാനങ്ങള്‍ എടുക്കാനും അവസരം ലഭിക്കുന്ന വേദികള്‍ ഏത്?
ഗ്രാമസഭകള്‍
- ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡിലേയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട മുഴുവന്‍ ജനങ്ങളും (സമ്മതിദായകര്‍) ഗ്രാമസഭയില്‍ അംഗങ്ങളാണ്.
- ഗ്രാമസഭകള്‍ നഗരങ്ങളില്‍ വാര്‍ഡ് സഭകള്‍ എന്നറിയപ്പെടുന്നു.
15. വര്‍ഷത്തില്‍ കുറഞ്ഞത് എത്ര തവണയെങ്കിലും ഗ്രാമസഭ യോഗം ചേരണം?
നാല്
16. ഗ്രാമസഭ/ വാര്‍ഡ് സഭ വിളിച്ചുകൂട്ടുന്നത് ആരാണ്?
വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍
17. ജനങ്ങള്‍ നേരിട്ട് ഭരണകാര്യങ്ങളില്‍ പങ്കാളികളാകുന്ന ഭരണവ്യവസ്ഥ ഏത്?
പങ്കാളിത്തജനാധിപത്യം അല്ലെങ്കില്‍ പ്രത്യക്ഷ ജനാധിപത്യം
- താരതമ്യേന ജനസംഖ്യയും ഭൂവിസ്തൃതിയും കുറഞ്ഞ പ്രദേശങ്ങളിലാണ് പ്രത്യക്ഷ ജനാധിപത്യം സാധ്യമാകുന്നത്.
18. കേരള സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണസഭ ഏത്?
കേരള നിയമസഭ
19. കേരള നിയമസഭയുടെ വഴികാട്ടികള്‍/ മുന്‍ഗാമികള്‍ ഏതെല്ലാം?
തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ശ്രീമൂലം പ്രജാസഭ, തിരു-കൊച്ചി നിയമനിര്‍മ്മാണസഭ
20. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ച വര്‍ഷം ഏത്?
1888
21. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം ഏത്?
1904
22. തിരു-കൊച്ചി നിയമനിര്മ്മാണസബ സ്ഥാപിതമായ വര്‍ഷം ഏത്?
1949
23. കേരള നിയമസഭയുടെ ആദ്യ സമ്മേളനം എന്നായിരുന്നു?
1957 ഏപ്രില്‍ 27
24. കേരള നിയമസഭാ ദിനം എന്നാണ്?
ഏപ്രില്‍ 27
25. തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യ രീതി ഏത്?
പരോക്ഷ ജനാധിപത്യം അല്ലെങ്കില്‍ പ്രാതിനിധ്യ ജനാധിപത്യം
- ഇന്ത്യയെപ്പോലെ ജനസംഖ്യയും ഭൂവിസ്തൃതിയും കൂടിയ രാജ്യങ്ങളില്‍ പ്രാതിനിധ്യ ജനാധിപത്യമാണ് പ്രായോഗികം.
26. ജനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്ന ജനാധിപത്യ രൂപം ഏതാണ്?
പ്രതിനിധി ജനാധിപത്യം
27. ജനസംഖ്യയും ഭൂവിസ്തൃതിയും കൂടിയ രാജ്യങ്ങളില്‍ ഏത് ജനാധിപത്യരീതിയാണ് പ്രായോഗികം?
പ്രാതിനിധ്യ ജനാധിപത്യം
28. പ്രത്യക്ഷ, പരോക്ഷ ജനാധിപത്യങ്ങളുടെ സവിശേഷതകള്‍
| പ്രത്യക്ഷ ജനാധിപത്യം | പരോക്ഷ ജനാധിപത്യം |
| 1. ജനസംഖ്യകുറഞ്ഞ രാജ്യങ്ങളില്‍ സാധ്യമാണ്. 2. ഗവണ്മെന്റുകളുടെ എല്ലാ നിയമങ്ങളും നയങ്ങളും 3. ഒരു ഇടനിലക്കാരനും ഇല്ലാതെ ജനങ്ങള്‍ നിര്‍ണയിക്കുന്നു. 4. കൂടുതല്‍ സുതാര്യം 5. ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങളില്‍ സാധ്യമാകുന്നു. | 1. ജനസംഖ്യ കൂടിയ രാജ്യങ്ങളില്‍ നിലനില്ക്കുന്നു. 2. നിയമങ്ങളും നയങ്ങളും മറ്റു സര്‍ക്കാര്‍ കാര്യങ്ങളും തീരുമാനിക്കുന്നതില്‍ പൗരര്‍ നേരിട്ട് ഇടപെടുന്നില്ല. 3. നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിന് ജനങ്ങള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. 4. ഭൂവിസ്തൃതി കൂടിയ രാജ്യങ്ങളില്‍ പ്രായോഗികം. |
29. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത്?
ഇന്ത്യ
30. സ്വിറ്റ്സര്‍ലണ്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യ രീതിയേത്?
പങ്കാളിത്ത ജനാധിപത്യം
31. സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ രീതിയേത്?
രാജവാഴ്ച
32. പ്രത്യക്ഷ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
സ്വിറ്റ്സര്‍ലന്റ്, ഉറുഗ്വേ
33. പരോക്ഷ ജനാധിപത്യ രാജ്യങ്ങള്‍ ഏതെല്ലാം?
അമേരിക്ക, ജര്‍മനി, ഇന്ത്യ
34. ജനാധിപത്യത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമമായ അധികാരം
- സ്വതന്ത്രവും നീതിപൂര്വകുമായ തിരഞ്ഞെടുപ്പ്
- ഗവണ്മെന്റിനെ വിമര്‍ശനങ്ങളിലൂടെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രതിപക്ഷം
- നിയമത്തിന് മുന്നില്‍ എല്ലാവര്ക്കും തുല്യത ഉറപ്പുവരുത്തുന്ന നിയമവാഴ്ച
- ജനങ്ങളെയും ഭരണകൂടത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര വാര്‍ത്താമാധ്യമങ്ങള്‍
- സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതിന്യായവ്യവസ്ഥ
34. യാതൊരു വിവേചനങ്ങളുമില്ലാതെ, നിശ്ചിതപ്രായം പൂര്‍ത്തിയായ എല്ലാവര്ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തെ പറയുന്ന പേരെന്ത്?
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം (യൂണിവേഴ്സല്‍ അഡള്‍ട്ട് ഫ്രാഞ്ചൈസി)
35. നിലവില്‍ ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള പ്രായം എത്ര?
18 വയസ്സ്
36. ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള പ്രായം 21 വയസ്സില്‍നിന്നും 18 ആയി കുറച്ച വര്‍ഷമേത്?
1989
37. 1989 വരെ ഇന്ത്യയില്‍ കുറഞ്ഞത് എത്ര പ്രായമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും?
21 വയസ്സ്
38. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ ഏതെല്ലാം?
- തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കല്‍
- തിരഞ്ഞെടുപ്പ് വിജ്ഞാപനം
- നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍
- പത്രിക സൂക്ഷ്മപരിശോധന
- നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍
- തിരഞ്ഞെടുപ്പ് പ്രചരണം
- വോട്ടെടുപ്പ്
- വോട്ടെണ്ണലും ഫലപ്രഖ്യാപനവും
39. ജനാധിപത്യ സമ്പ്രദായത്തില്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഏത്?
തിരഞ്ഞെടുപ്പ്
40. തിരഞ്ഞെടുപ്പിന്റെ ധര്‍മ്മങ്ങള്‍ എന്തെല്ലാം?
- ഗവണ്മെന്റുകള് രൂപീകരിക്കുന്നു: ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതും തിരഞ്ഞെടുപ്പുകളിലൂടെയാണ്.
- എല്ലാവര്ക്കും പ്രാതിനിധ്യം നല്കുന്നു: ജാതി-മത-ലിംഗ-പ്രാദേശിക- ഭാഷാ ഭേദമെന്യേ എല്ലാവര്ക്കും പ്രാതിനിധ്യം ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് അവസരമൊരുക്കുന്നു.
- ഭരണകര്‍ത്താക്കളെ വളര്‍ത്തിയെടുക്കുന്നു: പുതിയ ഭരണാധികാരികളെ വളര്‍ത്തിയെടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് പ്രധാനപങ്ക് വഹിക്കുന്നു.
- ജനാധിപത്യം ശക്തിപ്പെടുത്തുന്നു: ജനാധിപത്യത്തിന്റെ മൂന്ന് ഉപാധികളില്‍ പ്രധാനപ്പെട്ടതാണ് സ്വതന്ത്രവും നീതിപൂര്‍വകവും കൃത്യമായ ഇടവേളകളിലുള്ളതുമായ തിരഞ്ഞെടുപ്പുകള്‍.
- വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നു: ജനങ്ങളെ രാഷ്ട്രീയ സാമൂഹ്യവല്‍ക്കരണത്തിലൂടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക വിദ്യാഭ്യാസം നല്കുന്നു.
41. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികളിലേക്കും പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളിലേക്കും സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്തുന്നത് ആരുടെ ചുമതലയാണ്?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്
42. മൂന്ന് അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെ എല്ലാവരേയും നിയമിക്കുന്നത് ആരാണ്?
രാഷ്ട്രപതി
43. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കര്‍ത്തവ്യം എന്താണ്?
സ്വതന്ത്രവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് നടത്തുക
44. 1989-ല്‍ ഇന്ത്യന്‍ വോട്ടിങ് സിസ്റ്റത്തില്‍ വന്ന പ്രധാനമാറ്റം എന്താണ്?
വോട്ടിങ് പ്രായം 21-ല്‍നിന്നും 18 ആക്കി കുറച്ചു
45. ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രധാന പ്രത്യേകത എന്താണ്?
ആഹാരം, വസ്ത്രം, തൊഴില്‍ എന്നിവ തിരഞ്ഞെടുക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം
46. ജനാധിപത്യം പ്രായോഗികമാകുന്നത് എപ്പോഴാണ്?
എല്ലാ ആളുകള്‍ക്കും തുല്യസ്ഥാനം, അവസരം, അവകാശങ്ങള്‍ ലഭിക്കുമ്പോള്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

