
1. ആഹാരത്തിനായി ജീവികള്‍ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് ആഹാരശൃംഖലാജാലം (Foodweb).
ചേരുംപടി ചേര്‍ക്കുക
a. സ്രാവ് | i. പ്ലവകങ്ങള്‍ |
b. കടലാമ | ii. ചെറുമീനുകള്‍, പ്ലവകങ്ങള്‍ |
c. മത്തി | iii. കണവ, മീനുകള്‍, കടലാമ |
d. ചെറുമീനുകള്‍ | iv. സസ്യഭാഗങ്ങള്‍, മീനുകള്‍ |
എ) a-iv, b-ii, c-i, d-iii
ബി) a-i, b-ii, c-iii, d-iv
സി) a-iii, b-iv, c-ii, d-i
ഡി) a-ii, b-i, c-iv, d-iii
ഉത്തരം സി
SCERT Plus:
- ജലാശയങ്ങളില്‍ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറുസസ്യങ്ങളാണ് പ്ലവകങ്ങള്‍. സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉല്പാദകരാണിവ.
- ആവാസം (Habitat) നിരവധി ജീവികള്‍ക്ക് നിലനില്പിനാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ ചുറ്റുപാട്.
2. ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന കണ്ണിയില്‍പ്പെടുന്ന ജീവിയാണ്
എ) മാന്‍
ബി) കുറുക്കന്
സി) കാട്ടുപോത്ത്
ഡി) കടുവ
ഉത്തരം ഡി
SCERT Plus:
ആഹാര ശൃംഖല (Food Chain)
- ആഹാര ശൃംഖലാ ജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ആഹാര ശൃംഖല.
- അധിനിവേശ ജീവികള്‍- ആഫ്രിക്കന്‍ മുഷി (മത്സ്യം), ആഫ്രിക്കന്‍ ഒച്ച്, ചുവന്ന ചെവിയുള്ള കുഞ്ഞനാമകള്‍, മൊസാംബിക് തിലോപ്പിയ (മത്സ്യം).
- അധിനിവേശ സസ്യങ്ങള്‍- സെന്ന (ചാരക്കൊന്ന), ധൃതരാഷ്ട്രപച്ച, ആനത്തൊട്ടാവാടി, തോട്ടപ്പയര്‍, കുളവാഴ, സിംഗപ്പൂര്‍ ഡെയ്സി, ആഫ്രിക്കന്‍ പായല്‍, മുള്ളന്‍ പായല്‍ മുതലായവ
- ജലാശയങ്ങളില്‍ ഒരു പുതപ്പ് കണക്കെ പൊങ്ങിക്കിടക്കുന്ന സസ്യങ്ങള്‍ സൂര്യപ്രകാശം വെള്ളത്തിലേക്ക് അരിച്ചിറങ്ങുന്നത് തടയുന്നു.
- വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കാനും പിഎച്ച് മൂല്യത്തിന് മാറ്റം ഉണ്ടാക്കാനും ഇത്തരം ചെടികള്‍ കാരണമാകുന്നു.
3. ശരിയായ പ്രസ്താവനകളേതെല്ലാം
i. ആഹാരശൃംഖലയില്‍ എല്ലായ്പ്പോഴും സസ്യങ്ങളാണ് ഒന്നാമത്തെ കണ്ണി
ii. പ്രകാശ സംശ്ളേഷണം വഴി സസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കുന്നു.
iii. കാര്‍ബണ്‍ ഡൈയോക്സൈഡ്, ജലം, സൂര്യപ്രകാശം, ഹരിതകം എന്നിവ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഘടകങ്ങളാണ്.
iv. ഊര്‍ജ്ജോല്‍പ്പാദനത്തിന് എല്ലാ ജീവികളിലും ശ്വസനം നടക്കേണ്ടതുണ്ട്.
v. എല്ലാ ജീവജാലങ്ങളും ശ്വസന പ്രക്രിയയില്‍ ഓക്സിജന്‍ ഉപയോഗിക്കുന്നു.
എ) i, ii, iv, v
ബി) ii, iii, iv, v
സി) i, ii, iii, iv, v
ഡി) i, ii, iii, v
ഉത്തരം സി
SCERT Plus
- കാര്‍ബണ്‍ ഡൈഓക്സൈഡ്, ജലം എന്നിവ ഉപയോഗിച്ച് സസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കുന്നു. സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജ്ജമാണ് ഇതിന് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പ്രവര്‍ത്തനത്തെ പ്രകാശസംശ്ളേഷണം എന്ന് പറയുന്നു.
- ഇലകളിലെ ഹരിതകം എന്ന വര്‍ണ്ണകമാണ് സസ്യങ്ങളെ ആഹാര നിര്‍മ്മാണത്തിന് സഹായിക്കുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഓക്സിജനും ഉണ്ടാകുന്നു.
4. ശരിയായ ജോടികളേതെല്ലാം
a) ചുവപ്പ് i. ആന്തോസയാനിന്
b) ഓറഞ്ച് ii. സാന്തോഫില്‍
c) മഞ്ഞ iii. കരോട്ടിന്‍
എ) i മാത്രം
ബി) ii, iii
സി) i, ii
ഡി) ii മാത്രം
ഉത്തരം എ
5. സസ്യഭാഗങ്ങള്‍ക്ക് നിറം നല്കുന്ന പദാര്‍ത്ഥങ്ങളാണ് വര്‍ണ്ണകങ്ങള്‍. പ്രകാശത്തിലെ ചില നിറങ്ങളെ ആഗിരണം ചെയ്യുകയും ചിലവയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ് അവ വ്യത്യസ്ത നിറങ്ങളില്‍ കാണുന്നത്.
6. മൂന്ന് കൂട്ടം പ്രധാന വര്‍ണ്ണകങ്ങളാണ് സസ്യങ്ങളില്‍ കാണപ്പെടുന്നത്. ഹരിതങ്ങള്‍, കരോട്ടിനോയിഡുകള്‍, ഫ്ളാവനോയിഡുകള്‍ എന്നിവയാണിവ.
7. പച്ചനിറത്തിന് കാരണമായത് ഹരിതകങ്ങളാണ്.
8. മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ക്ക് കാരണമായത് ചില കരോട്ടിനോയിഡുകളാണ്.
9. ചുവപ്പ്, മഞ്ഞ, നീല നിറങ്ങള്‍ക്ക് കാരണമായത് ചില ഫ്ളാവനോയിഡുകള്‍ ആണ്.
10. സസ്യങ്ങള്‍ക്ക് വളര്‍ച്ച, രോഗപ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ആവശ്യമാണ്. എന്നാല്‍ ചലനം നടക്കാത്തതിനാല്‍ ജന്തുക്കള്‍ക്ക് ആവശ്യമുള്ളത്ര ഊര്‍ജ്ജം ആവശ്യമില്ല. ഊര്‍ജ്ജം ലഭിക്കാന്‍ ശ്വസനം നടക്കേണ്ടത് ആവശ്യമാണ്. പോഷകഘടങ്ങളില്‍ ഓക്സിജന്‍ പ്രവര്‍ത്തിച്ചാണ് ഊര്‍ജ്ജവും കാര്‍ബണ്‍ ഡൈയോക്സൈഡും പുറത്ത് വിടുന്നത്.
11. സസ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഓക്സിജന്‍ ആഗിരണം ചെയ്യേണ്ടത് ആവശ്യമാണ്.
12. സസ്യങ്ങളിലെ വാതകവിനിമയം നടക്കുന്ന ഭാഗങ്ങളാണ് ഇലകളിലെ സൊമാറ്റയും കാണ്ഡങ്ങളിലെ ലെന്റിസെല്ലുകളും വേരുകളും.
13. സസ്യങ്ങള്‍ പ്രകാശ സംശ്ളേഷണത്തിന് ഉപയോഗിക്കുന്ന വാതകമാണ് കാര്‍ബണ്‍ഡൈയോക്സൈഡ്.
14. സസ്യങ്ങളിലും ശ്വസനം നടക്കുന്നുണ്ട്. എല്ലാ ജീവികളും ശ്വസനത്തിനായി ഓക്സിജനാണ് ഉപയോഗിക്കുന്നത്.
15. ശ്വസനഫലമായി കാര്‍ബണ്‍ഡൈയോക്സൈഡ് ഉണ്ടാകുന്നു. ജീവികള്‍ കാര്‍ബണ്‍ഡൈയോക്സൈഡ് പുറത്ത് വിടുന്നു.
16. ശ്വസനഫലമായി സസ്യങ്ങളില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ഡൈയോക്സൈഡ് പകല്‍ സമയത്ത് പ്രകാശ സംശ്ളേഷണത്തിന് ഉപയോഗപ്പെടുത്തുന്നു.
17. അന്തരീക്ഷത്തില്‍നിന്നുള്ള കാര്‍ബണ്‍ഡൈയോക്സൈഡും സസ്യങ്ങള്‍ പ്രകാശ സംശ്ളേഷണത്തിന് പ്രയോജനപ്പെടുത്തുന്നുണ്ട്.
18. ഇലകളിലൂടെയാണ് വായു സസ്യത്തിനകത്തേക്ക് പ്രവേശിക്കുന്നത്.
19. കണ്ണുകള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയാത്ത വസ്തുക്കളെ വലുതായി കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് മൈക്രോസ്കോപ്പ്.
20. ഇലകളിലുള്ള സൂക്ഷ്മ സുഷിരങ്ങള്‍ സ്റ്റൊമാറ്റ എന്നറിയപ്പെടുുന്നു. ഇതിലൂടെയാണ് അന്തരീക്ഷ വായു സസ്യത്തിനകത്തേക്ക് പ്രവേശിക്കുന്നത്.
21. പ്രകാശ സംശ്ളേഷണ ഫലമായുണ്ടാകുന്ന ഓക്സിജന്‍ പുറന്തള്ളുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.
22. എപ്പിഫൈറ്റുകള്‍- ചെറിയ വേരുകള്‍ മരവാഴയെ മരത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ സഹായിക്കുന്നു. കട്ടികൂടിയ വേരുകള്‍ അന്തരീക്ഷത്തില്‍നിന്നും ഈര്‍പ്പം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വാസസ്ഥലത്തിനായി മാത്രമാണ് ഇവ ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്നത്. ഇത്തരം സസ്യങ്ങളെ എപ്പിഫൈറ്റുകള്‍ എന്ന് പറയുന്നു. ഉദാഹരണം: ഓര്‍ക്കിഡ്.
23. അര്‍ധ പരാദങ്ങള്‍- ആതിഥേയ സസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുത്ത് ഇത്തിള്‍ക്കണ്ണി സ്വയം ആഹാരം നിര്‍മ്മിക്കുന്നു. അതിനാല്‍ ഇത്തിള്‍ക്കണ്ണി പോലുള്ള സസ്യങ്ങളെ അര്‍ധ പരാദങ്ങള്‍ എന്ന് പറയുന്നു.
24. പൂര്‍ണ പരാദങ്ങള്‍- ആതിഥേയ സസ്യത്തില്‍ നിന്നും പോഷകഘടകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയുന്ന വേരുകളാണ് ഇവയ്ക്കുള്ളത്. ആതിഥേയ സസ്യത്തില്‍നിന്നും പോഷക ഘടകങ്ങള്‍ വലിച്ചെടുക്കുന്ന മൂടില്ലാതാളി പോലുള്ള സസ്യങ്ങളെ പൂര്‍ണ പരാദങ്ങള്‍ എന്ന് പറയുന്നു.
25. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്.