- ജര്‍മ്മനിയിലെ ഹൈഡല്ബര്ഗില്നിന്നും ആദിമ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയിട്ടുണ്ട്.
- കാലഗണന അനുസരിച്ച് ചരിത്രത്തെ പൊതുവര്‍ഷത്തിന് മുമ്പും (BCE- Befor Common Era), പൊതുവര്‍ഷവും (CE- Common Era) എന്നിങ്ങനെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.
- ക്രിസ്തു ജനിക്കുന്നതിന് മുമ്പുള്ള കാലം ബിസി എന്നും ക്രിസ്തുവിന്റെ ജനനത്തിനുശേഷമുള്ള കാലം എഡി (Anno Domini) എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇത് യഥാക്രമം ബിസിഇ എന്നും സിഇ എന്നുമാണ് അറിയപ്പെടുന്നത്.
1. ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ ആരുടെ പുസ്തകമാണ്
എ) ഗാന്ധിജി
ബി. സി രാജഗോപാലാചാരി
സി) ഡോ രാജേന്ദ്ര പ്രസാദ്
ഡി) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം ഡി
2. ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i. ഒരു നൂറ്റാണ്ട് എന്നാല്‍ നൂറ് വര്‍ഷമാണ്
ii. ഒരു ദശലക്ഷം വര്‍ഷമെന്നാല്‍ നൂറ് ലക്ഷം വര്‍ഷമാണ്
എ) i ശരി ii തെറ്റ്
ബി) i തെറ്റ് ii ശരി
സി) i, ii ശരി
ഡി) i, ii തെറ്റ്
ഉത്തരം എ
- ഒരു ദശലക്ഷം വര്‍ഷമെന്നാല്‍ പത്ത് ലക്ഷം വര്‍ഷമാണ്.
3. ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥം രചിച്ചതാരാണ്
എ) സര് ജോണ്‍ മാര്‍ഷല്‍
ബി) ഹെറോഡോട്ടസ്
സി) ചാള്‍സ് ഡാര്വിന്
ഡി) അരിസ്റ്റോട്ടില്‍
ഉത്തരം സി
- ഫോസിലുകള്‍– പുരാതന സസ്യങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവയുടെ ശേഷിപ്പുകളാണ് ഫോസിലുകള്‍. പൊതുവേ പാറകളില്‍ പതിഞ്ഞിരിക്കുന്ന ഇവ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
- മനുഷ്യരുടെ ഉദ്ഭവത്തെക്കുറിച്ച് ശാസ്ത്രീയമായ കാഴ്ച്ചപ്പാട് മുന്നോട്ടുവച്ചത് ചാള്‍സ് ഡാര്വിന് ആണ്. ദീര്‍ഘകാലം കൊണ്ട് സംഭവിച്ച ജൈവിക മാറ്റത്തിലൂടെയാണ് മനുഷ്യരുടെ ഉദ്ഭവമെന്ന് അദ്ദേഹം അഭിപ്രായപ്പട്ടു. ഈ പ്രക്രിയക്ക് അദ്ദേഹം പരിണാമം എന്ന് പേര് നല്കി. 1859-ല്‍ പ്രസിദ്ധീകരിച്ച ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിലാണ് മനുഷ്യ പരിണാമ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്.
4. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയേത്
എ) ആര്‍ക്കിയോളജി
ബി) പാലിയന്തോളജി
സി) കാര്‍ഡിയോളജി
ഡി) ന്യൂമിസ്മാറ്റിക്സ്
ഉത്തരം ബി
- വംശനാശം സംഭവിച്ച മനുഷ്യവര്‍ഗത്തിന്റെ ഫോസിലുകളില്നിന്നുമാണ് മനുഷ്യ പരിണാമത്തിന്റെ തെളിവുകള്‍ ലഭിക്കുന്നത്.
- ഫോസിലുകള്‍, പുരാവസ്തുക്കള്‍, ജീവജാല അവശിഷ്ടങ്ങള്‍ തുടങ്ങിയ കാര്‍ബണ്‍ അടങ്ങിയ വസ്തുക്കളുടെ കാലം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് കാര്‍ബണ്‍ ഡേറ്റിംഗ്.
ഡാര്‍വിനും പരിണാമ സിദ്ധാന്തവും
- ഭൂമിയില്‍ ജീവന്റെ ഉല്ഭവത്തിലേക്കും ജീവജാലങ്ങളുടെ വൈവിദ്ധ്യത്തിലേക്കും നയിച്ച പ്രക്രിയകള്‍ മനസ്സിലാക്കാന്‍ സഹായിച്ച പ്രകൃതി ശാസ്ത്രജ്ഞനാണ് ചാള്‍സ് ഡാര്വിന്.
- ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് വിവിധയിനം സസ്യങ്ങളും മൃഗങ്ങളും എങ്ങനെ പരിണമിച്ചുവെന്ന് ഡാര്വിന് മുന്നോട്ടുവച്ച പരിണാമ സിദ്ധാന്തം വിശദീകരിക്കുന്നു.
- പരിണാമം വളരെ സാവധാനത്തിലും കാലക്രമേണയും നടക്കുന്ന പ്രക്രിയയാണെന്ന് ഡാര്വിന് വ്യക്തമാക്കുന്നു.
- എല്ലാ ജീവജാലങ്ങളും എണ്ണമറ്റ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും ഈ ജീവജാലങ്ങല്‍ തമ്മില്‍ സാമ്യതകള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും രണ്ട് ജീവികള്‍ പൂര്‍ണമായും ഒന്നുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
- ജീവജാലങ്ങള്‍ക്ക് അതിദീര്ഘകാലങ്ങള് കൊണ്ട് വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. അവ പരിസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്ന് പരസ്പരം മത്സരിക്കുന്നു. ഇതിനെ നിലനില്‍പ്പിനായുള്ള സംഘര്‍ഷം എന്ന് ഡാര്വിന് വിളിച്ചു.
- ഈ സംഘര്‍ഷത്തില്‍ പരിസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ പ്രാപ്തമായവ നിലനില്ക്കുകയും മറ്റുള്ളവ ഇല്ലാതാവുകയും ചെയ്യും. ഇതിനെ ഡാര്വിന് അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന് വിളിച്ചു.
- ഈ നിലനില്പ്പില് പ്രകൃതി തന്നെ ഒരു തിരഞ്ഞെടുപ്പ് അഥവാ നിര്‍ദ്ധാരണം നടത്തുന്നു. ഈ പ്രക്രിയയെ പ്രകൃതി നിര്‍ദ്ധാരണം എന്ന് ഡാര്വിന് വിളിച്ചു.
5. ചാള്‍സ് ഡാര്വിന് ജനിച്ച വര്‍ഷമേത്
എ) 1809
ബി) 1808
സി) 1807
ഡി) 1810
ഉത്തരം എ
- 1809 ഫെബ്രുവരി 12-ന് ഇംഗ്ലണ്ടിലാണ് ഡാര്വിന് ജനിച്ചത്.
6. ശരിയായ ജോടികള്‍ ഏതെല്ലാം
i. ഹോമോഫാബിലിസ്- ബുദ്ധിയുള്ള മനുഷ്യര്‍
ii. ഹോമോ ഇറക്ടസ്- നിവര്‍ന്ന് നില്ക്കുന്ന മനുഷ്യര്‍
iii. ഹോമോസാപ്പിയന്‍സ്- ഉപകരണ നിര്‍മ്മാതാക്കള്‍
എ) i, ii ശരി
ബി) i മാത്രം
സി) ii മാത്രം
ഡി) i, ii, iii
ഉത്തരം സി
- സസ്തനികളില്‍ ഒരു വിഭാഗമായ പ്രൈമേറ്റുകളില്‍ നിന്നാണ് മനുഷ്യ പരിണാമം ആരംഭിക്കുന്നത്.

പ്രൈമേറ്റുകള്‍- ഏകദേശം 36 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പാണ് സസ്തനികളില്‍ ഒരു വിഭാഗമായ പ്രൈമേറ്റുകള്‍ ഭൂമിയില്‍ രൂപംകൊണ്ടത്. ഇവ ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെട്ടിരുന്നു.
ഹോമിനോയിഡുകള്‍-
- ദീര്‍ഘകാല പരിണാമ പ്രക്രിയയുടെ ഫലമായി ഏകദേശം 24 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രൈമേറ്റുകളില്‍ ഒരു വിഭാഗമായ ഹോമിനോയിഡുകള്‍ രൂപംകൊണ്ടു.
- ഹോമിനോയിഡുകള്ക്ക് ഹോമിനിഡുകളേക്കാള് ചെറിയ തലച്ചോറാണ് ഉണ്ടായിരുന്നത്. അവര്‍ നാല് കാലുകളിലാണ് നടന്നിരുന്നത്. അയവുള്ള മുന്‍കാലുകളും നീളമുള്ള ശരീരവും ഇവയുടെ സവിശേഷതകളായിരുന്നു.
- ഹോമിനിഡുകള്‍- ഹോമിനോയിഡുകളില് നിന്നും പരിണമിച്ചുണ്ടായ ജീവി വര്‍ഗം. ഹോമിനിഡെ എന്നറിയപ്പെടുന്ന കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. തലച്ചോറിന്റെ വലുപ്പം, ഇരുകാലില്‍ നടത്തം, നിവര്‍ന്ന് നില്‍ക്കാനുള്ള കഴിവ് എന്നിവ ഹോമിനിഡുകളുടെ സവിശേഷതകളായിരുന്നു.
ആസ്ട്രലോപിത്തേക്കസ്
- ഹോമിനിഡുകളില്നിന്ന് രൂപപ്പെട്ട ജീനസുകളാണ് ആസ്ട്രലോപിത്തേക്കസും ഹോമോയും. ആസ്ട്രലോപിത്തേക്കസിന്റെ തലച്ചോറിന് ഹോമോയേക്കാള് വലുപ്പം കുറവാണ്. വലിയ താടിയെല്ല്, നീളം കൂടിയ പല്ലുകള്‍ എന്നിവ ഇവയുടെ സവിശേഷതയാണ്. അവ കൂടുതല്‍ നേരവും മരങ്ങളില്‍ ചെലവിട്ടതിനാല്‍ ഇവയ്ക്ക് നിവര്ന്നുള്ള നടത്തത്തിന് ബുദ്ധിമുട്ട് നേരിട്ടു.
ഹോമോ
- ആസ്ട്രലോപിത്തേക്കസുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോമോയ്ക്ക് പൊതുവേ വലിയ തലച്ചോറും പുറത്തേക്ക് പരിമിതമായി മാത്രം ഉന്തിയ താടിയെല്ലും ചെറിയ പല്ലുകളുമാണുള്ളത്.
- ശാസ്ത്രജ്ഞര്‍ ഹോമോയെ പലതായി തിരിക്കുന്നു. ഹോമോയുടെ ഫോസിലുകളെ ഹോമോഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോസാപ്പിയന്‍സ് (വിവേകിയായ/ ചിന്തിക്കുന്ന മനുഷ്യന്) എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.
- ഹോമോഹാബിലിസ്- ആദ്യമായി ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തു. കല്ലുപകരണങ്ങള്‍ ഉണ്ടാക്കിയെന്ന് കരതുന്ന മനുഷ്യ പൂര്‍വ്വികരാണ് ഹോമോഹാബിലിസ്. അതിനാല്‍ ഹാന്‍ഡിമാന്‍ എന്നും അറിയപ്പെടുന്നു.
- ഹോമോഇറക്ടസ്- നിവര്‍ന്ന് നടക്കാന്‍ ആരംഭിച്ച മനുഷ്യ വംശമാണ് ഹോമോഇറക്ടസ്. അതിദീര്‍ഘകാലം ഭൂമിയിലുണ്ടായിരുന്ന മനുഷ്യ പൂര്‍വ്വികരാണ് ഇവ. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍നിന്നും ഇവയുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.
- ഹോമോസാപ്പിയന്‍സ്- ബുദ്ധിയുള്ള മനുഷ്യവര്‍ഗം. ആധുനിക മനുഷ്യര്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഏകദേശം 2 ലക്ഷത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ആഫ്രിക്കയില്‍ ആവിര്‍ഭവിച്ചതായി അനുമാനിക്കുന്നു. കാലക്രമത്തില്‍ അവിടെനിന്നും ആഫ്രിക്കയുടെ പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി കരുതുന്നു.
7. ശിലായുഗ മനുഷ്യര്‍ അധിവസിച്ചിരുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗുഹാകേന്ദ്രമാണ് ഭിംബേഡ്ക. ഇത് ഏത് സംസ്ഥാനത്തിലാണ്?
എ) മഹാരാഷ്ട്ര
ബി) ഗുജറാത്ത്
സി) മധ്യപ്രദേശ്
ഡി) കര്‍ണാടക
ഉത്തരം എ
- ശിലകള്‍ ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ശിലായുഗം എന്ന് വിളിക്കുന്നു.ശിലായുഗത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
- പ്രാചീനശിലായുഗം
- മധ്യശിലായുഗം
- നവീനശിലായുഗം
പ്രാചീനശിലായുഗം- ശിലായുഗത്തിലെ ആദ്യഘട്ടം. പരുക്കന്‍ കല്ലുകള്‍ ഉപകരണങ്ങളാക്കി. ശേഖരണവും വേട്ടയാടലും ഉപജീവനമാക്കി.
മധ്യശിലായുഗം- സൂക്ഷ്മ ശിലാ ഉപകരണങ്ങള്‍ ഉപയോഗിച്ചു. ഭക്ഷ്യയോഗ്യമായ പുല്ലിനങ്ങളും മത്സ്യവും ഭക്ഷണമാക്കി.
നവീനശിലായുഗം- കൂടുതല്‍ പരിഷ്കരിക്കപ്പെട്ടതും മിനുസമുള്ളതുമായ കല്ലുപകരണങ്ങള്‍ ഉപയോഗിച്ചു. കൃഷി ആരംഭിച്ചു. ചക്രം കണ്ടുപിടിക്കുകയും മണ്‍പാത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
8. മനുഷ്യര്‍ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
എ) ഇരുമ്പ്
ബി) ചെമ്പ്
സി) അലുമിനിയം
ഡി) സ്വര്‍ണം
ഉത്തരം സി
- ലോഹങ്ങള്‍ കൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും നിര്‍മ്മിച്ച് ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ലോഹയുഗം എന്ന് വിളിക്കുന്നു.
- കാഠിന്യവും ഉറപ്പും കൂട്ടാനായി ചെമ്പും ഈയവും കൂട്ടിച്ചേര്‍ത്ത് ഉറപ്പുള്ള വെങ്കലം എന്ന ലോഹ സങ്കരം അവര്‍ നിര്‍മ്മിച്ചു.
- വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം വെങ്കലയുഗം എന്ന് അറിയപ്പെടുന്നു.
9. ചേരുംപടി ചേര്‍ക്കുക
| i. മെസൊപ്പൊട്ടേമിയന്‍ സംസ്കാരം | a. ഹൊയാങ്ഹോ |
| ii. ഹാരപ്പന്‍ സംസ്കാരം | b. സിന്ധു നദി |
| iii. ചൈനീസ് സംസ്കാരം | c. നൈല്‍ നദി |
| iv. ഈജിപ്ഷ്യന്‍ സംസ്കാരം | d. യൂഫ്രട്ടീസ്, ടൈഗ്രിസ് |
എ) i-b, ii-c, iii-a, iv-d
ബി) i-d, ii-b, iii-a, iv-c
സി) i-a, ii-b, iii-c, iv-d
ഡി) i-c, ii-a, iii-d, iv-b
ഉത്തരം ബി
വെങ്കലയുഗ സംസ്കാരങ്ങള്‍– മൊസൊപ്പൊട്ടേമിയന്‍, ഹാരപ്പന്‍, ഈജിപ്ഷ്യന്‍, ചൈനീസ്.
മെസൊപ്പൊട്ടേമിയന്‍ സംസ്കാരം
- ഇന്നത്തെ ഇറാഖ് ഉള്‍പ്പെടുന്ന പ്രദേശത്താണ് മൊസൊപ്പൊട്ടേമിയന്‍ സംസ്കാരം വളര്‍ന്നത്.
- യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികള്‍ക്കിടയിലുള്ള പ്രദേശമാണ് പ്രാചീന മെസൊപ്പൊട്ടേമിയ.
- മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അര്‍ത്ഥം രണ്ട് നദികള്‍ക്കിടയിലുള്ള പ്രദേശം എന്താണ്.
- സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, കാല്‍ഡിയന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത സംസ്കാരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മെസൊപ്പൊട്ടേമിയന്‍ സംസ്കാരം.
- മെസൊപ്പൊട്ടേമിയയില്‍ നഗര ജീവിതം കെട്ടിപ്പടുക്കാന്‍ സംഭാവന നല്കിയ ആദ്യ ജനത സുമേറിയക്കാരാണ്.
- മെസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിലെ പ്രധാന നഗരങ്ങളായിരുന്നു ഉര്, ഉറൂക്ക്, ലഗാഷ് മുതലായവ.
- മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്ത് സമ്പ്രദായം ക്യൂണിഫോം എന്ന് അറിയപ്പെട്ടു. ഈ ലിപി വികസിപ്പിച്ചത് സുമേറിയക്കാരാണ്.
- ആപ്പിന്റെ ആകൃതിയിലുള്ള ചിത്ര ലിപിയാണിത്.
- കളിമണ്‍ ഫലകങ്ങളില്‍ എഴുതാന്‍ കൂര്‍ത്ത മുനകളുള്ള ഈറത്തണ്ടുകള്‍ ഉപയോഗിച്ചു.
സംഭാവനകള്‍
- ശാസ്ത്രവും ഗണിതവും
- ചന്ദ്ര പഞ്ചാംഗം
- സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കണക്കാക്കി.
- ഹരണവും ഗുണനവും
നിയമം
- സുമേറിയന്‍ ഭരണാധികാരിയായിരുന്ന ഡുന്ഗിയുടെ കാലഘട്ടത്തിലാണ് നിയമങ്ങള്‍ ആദ്യമായി ക്രോഡീകരിക്കപ്പെട്ടത്.
- ഈ നിയമങ്ങള്‍ പരിഷ്ക്കരിച്ചതാണ് ഹമ്മുറാബിയുടെ നിയമസംഹിത.
ഹമ്മുറാബിയുടെ നിയമസംഹിത
- ബാബിലോണിയന്‍ ഭരണാധികാരിയായിരുന്ന ഹമ്മുറാബിയുടെ (ബിസിഇ 1792- 1750) കാലഘട്ടത്തില്‍ നിലനിന്നിരുന്ന നിയമസംഹിതയാണിത്. ലോകത്ത് എഴുതപ്പെട്ടതില്‍ ഏറ്റവും പഴക്കമേറിയ നിയമസംഹിതയായി ഇതറിയപ്പെടുന്നു.
- കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ശിക്ഷാരീതി ഈ നിയമ സംഹിതയില്‍ നിന്നുള്ളതാണ്.
സിഗുറാത്തുകള്‍-
- മെസൊപ്പൊട്ടേമിയക്കാരുടെ ആരാധനാലയങ്ങള്‍ സിഗുറാത്തുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
- ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ചു. പ്രധാനമായും നഗരങ്ങളിലാണ് നിര്‍മ്മിച്ചത്.
- ഉര് നഗരത്തിലെ സിഗുറാത്ത് ഇന്നും സംരക്ഷിക്കപ്പെടുന്നു.
ഈജിപ്ഷ്യന്‍ സംസ്കാരം
- നൈല്‍ നദീതടത്തിലാണ് ഈജിപ്ഷ്യന്‍ സംസ്കാരം നിലനിന്നിരുന്നത്.
- സംസ്കാരത്തിലെ പ്രധാന നഗരം കെയ്റോ ആയിരുന്നു.
- ഈജിപ്തിലെ രാജാക്കന്മാര് ഫറവോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
- ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ് പിരമിഡുകള്‍.
- ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകള്‍.
- ഏറ്റവും വലുതും പ്രശസ്തവുമായ പിരമിഡാണ് ഗിസയിലെ പിരമിഡ്.
- മൃതദേഹം സുഗന്ധദ്രവ്യങ്ങള്‍ പൂശി അനശ്വരമായി സൂക്ഷിക്കുന്ന സമ്പ്രദായം ഈജിപ്തുകാര്‍ക്ക് ഉണ്ടായിരുന്നു. ഇപ്രകാരം സൂക്ഷിച്ചിരുന്ന മൃതദേഹമാണ് മമ്മി എന്നറിയപ്പെടുന്നത്.
- ഫറവോ ആയിരുന്ന തൂത്തന്‍ഖാമന്റെ മമ്മിയാണ് ഇവയില്‍ ഏറ്റവും പ്രശസ്തമായത്.
- പിരമിഡുകള്ക്കുള്ളിലാണ് ഇത്തരം മമ്മികള്‍ സൂക്ഷിച്ചിരുന്നത്.
ഹൈറോഗ്ലിഫിക്സ്
- പുരാതന ഈജിപ്തുകാരുടെ എഴുത്ത് ലിപി
- ചിഹ്നരൂപവും അക്ഷരരൂപവും കൂടിച്ചേര്‍ന്ന ലിപി വിശുദ്ധമായ എഴുത്ത് എന്നാണ് ഹൈറോഗ്ലിഫിക്സ് എന്ന വാക്കിന്റെ അര്‍ത്ഥം.
- വലത്തുനിന്നും ഇടത്തോട്ടാണ് വായിച്ചിരുന്നത്.
- പാപ്പിറസ് എന്ന ചെടിയുടെ ഇലയാണ് ഈജിപ്തുകാര്‍ എഴുത്തിനായി ഉപയോഗിച്ചിരുന്നത്.
സംഭാവന
- സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കലണ്ടര്‍ ഈജിപ്തുകാര്‍ തയ്യാറാക്കിയിരുന്നു.
- ത്രികോണം, ദീര്‍ഘചതുരം എന്നിവയുടെ വിസ്തൃതി കണക്കാക്കാന്‍ അവര്‍ക്ക് അറിയാമായിരുന്നു.
- നിഴലിനെ അടിസ്ഥാനമാക്കി സമയം കണക്കാക്കുന്ന സൂര്യഘടികാരവും ജലപ്രവാഹത്തിന്റെ അടിസ്ഥാനത്തില്‍ സമയം നിര്‍ണയിക്കുന്ന ജലഘടികാരവും അവര്‍ തയ്യാറാക്കിയിരുന്നു.
- 30 ദിവസം വീതമുള്ള 12 മാസങ്ങളോടൊപ്പം 5 ദിവസം കൂട്ടിച്ചേര്‍ത്ത 365 ദിവസങ്ങള്‍ അടങ്ങിയ ഒരു വര്‍ഷമാണ് സൗര പഞ്ചാഗത്തില് ഉള്‍പ്പെട്ടിട്ടുള്ളത്.
- ഗണിത ശാസ്ത്രത്തിലെ ജ്യാമിതിയ്ക്ക് അടിസ്ഥാനമിട്ടു.
- സങ്കലനം, വ്യവകലനം എന്നിവ ഈജിപ്തുകാരുടെ സംഭാവനകളാണ്.
- മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള സ്ഫിംഗ്സ് എന്ന പ്രതിമ ഈജിപ്തുകാരുടെ ശില്പ വൈദഗ്ദ്ധ്യത്തിന് ഉദാഹരണമാണ്.
ചൈനീസ് സംസ്കാരം
- ഹൊയാങ്ഹോ നദീതടത്തില്‍ ഉടലെടുത്ത സംസ്കാരം
- നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, പട്ടുവസ്ത്ര നിര്‍മ്മാണം എന്നിവയില്‍ വിദഗ്ദ്ധരായിരുന്നു.
- അക്ഷരങ്ങള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിക്കുന്ന ചിത്രലിപിയാണ് പ്രചാരത്തിലുണ്ടായിരുന്നത്. കാലക്രമത്തില്‍ ചൈനാക്കാര്‍ ചിത്രങ്ങള്‍ക്ക് പകരം ചിഹ്നങ്ങള്‍ രൂപപ്പെടുത്തി.
- മാറ്റങ്ങളോടെ ആ ലിപി ഇന്നും ചൈനയില്‍ നിലനില്ക്കുന്നു.
- കലണ്ടര്‍ തയ്യാറാക്കിയിരുന്നു. അതില്‍ മുന്നൂറ്റിഅറുപത്തിയഞ്ചര ദിവസം ഉണ്ടായിരുന്നു.
ഹാരപ്പന്‍ സംസ്കാരം
- സിന്ധു നദീടത്തില് നിലനിന്നിരുന്ന സംസ്കാരം.
- ഏകദേശം ബിസിഇ 2600 മുതല്‍ ബിസിഇ 1900 വരെ നിലനിന്നിരുന്നു.
- ആദ്യമായി കണ്ടെത്തിയ നഗരം- ഹാരപ്പ
- നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാരപ്പന്‍ സംസ്കാരം വളര്‍ന്നുവന്നത്. അതിനാല്‍ ഇന്ത്യയുടെ ഒന്നാം നഗരവല്‍ക്കരണം എന്ന് ഈ സംസ്കാരത്തെ വിശേഷിപ്പിക്കുന്നു.
- പ്രധാന കേന്ദ്രങ്ങള്‍- ഹാരപ്പ, മോഹന്‍ജൊദാരോ, കാലിബംഗന്‍, ലോതല്‍, രംഗപൂര്‍.
- ഹാരപ്പന്‍ സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ് നഗരാസൂത്രണം. ചുട്ടെടുത്ത ഇഷ്ടികകളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.
- അഴുക്കുചാല്‍ സമ്പ്രദായം ഹാരപ്പന്‍ ജനതയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്.
- ഹാരപ്പന്‍ സംസ്കാരത്തിലെ പ്രധാന നഗരമായിരുന്നു മോഹന്‍ജൊദാരോ. വലിയ കുളമാണ് ഈ നഗരത്തിലെ സവിശേഷമായ നിര്‍മ്മിതി.
- ഗുജറാത്തിലെ ലോതല്‍, രംഗ്പൂര് എന്നിവിടങ്ങളില്‍നിന്നും നെല്ല് കൃഷി ചെയ്തിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
- ഹാരപ്പയില്‍ കണ്ടെത്തിയ പ്രധാന ചരിത്ര ശേഷിപ്പാണ് ധാന്യപ്പുര. ധാന്യങ്ങള്‍ സംഭരിക്കാനും സൂക്ഷിക്കാനുമാണ് ഇത് ഉപയോഗിച്ചിരുന്നത്.
10, തെറ്റായ പ്രസ്താവനകളേതെല്ലാം
i. ഹാരപ്പന്‍ ജനത കരകൗശല വിദ്യയില്‍ വൈദഗ്ധ്യമുള്ളവരായിരുന്നു
ii. സ്വര്‍ണവും വെള്ളിയും മുത്തുകളും ചിപ്പികളും കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.
iii. 1902 മുതല്‍ 1928 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നു ആര് ഡി ബാനര്‍ജി.
എ) i മാത്രം
ബി) ii മാത്രം
സി) iii മാത്രം
ഡി) i, ii, iii
ഉത്തരം സി
- ഇന്ത്യയില്‍ പുരാവസ്തുക്കളുടെ ഉല്ഖനനത്തിനും സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ).
- 1902 മുതല്‍ 1928 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നു സര് ജോണ്‍ മാര്‍ഷല്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളാണ് ഹാരപ്പന്‍ സംസ്കാരം കണ്ടെത്തിയത്.
- ഹാരപ്പന്‍ ജനതയ്ക്ക് അവരുടേതായ എഴുത്തുരീതി ഉണ്ടായിരുന്നു. അക്ഷരങ്ങള്‍ക്ക് പകരം ചിഹ്നങ്ങളാണ് അവര്‍ എഴുതാനായി ഉപയോഗിച്ചിരുന്നത്. മുദ്രകളിലാണ് അവരുടെ എഴുത്തുവിദ്യ ഏറ്റവുമധികം കാണപ്പെട്ടത്.
- മൊഹൊന്ജൊദാരോയില്നിന്നും ലഭിച്ച നര്‍ത്തകിയുടെ പ്രതിമ മികച്ച കലാവൈഭവം പ്രകടമാക്കുന്നു.
- ഹാരപ്പന്‍ കാലത്ത് വിവിധ തൊഴില്‍ കൂട്ടങ്ങള്‍ നിലനിന്നിരുന്നു.
- ഏകദേശം ബിസിഇ 1900-ത്തോടു കൂടി ഹാരപ്പന്‍ നഗരങ്ങള്‍ തകര്‍ച്ചയെ നേരിട്ടു.
ഹാരപ്പന്‍ സംസ്കാരത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍
- കാലാവസ്ഥ വ്യതിയാനം
- ഭൂമിയുടെ അമിതമായ ഉപയോഗം
- നിരന്തരമായുണ്ടായ പ്രളയം
- വനനശീകരണം