1. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് നിര്‍മ്മിച്ച ചെങ്കോട്ട എവിടെയാണ്
എ) ഡല്‍ഹി
ബി) ഗ്വാളിയോര്‍
സി) ലഖ്നൗ
ഡി) ജയ്പൂര്‍
ഉത്തരം എ
- ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത്.
- ഇതേകാലത്ത് ദക്ഷിണേന്ത്യയില്‍ ഹംപി തലസ്ഥാനമായി വിജയനഗര സാമ്രാജ്യം ഭരിച്ചു
- നമ്മുടെ നാട്ടിലെ പൈതൃക കേന്ദ്രങ്ങളാണ് കറന്‍സി നോട്ടുകളുടെ മറുവശത്ത് ആലേഖനം ചെയ്തിട്ടുള്ളത്.
- ഇന്ത്യയില്‍ 1 രൂപ ഒഴികെയുള്ള കറന്സിനോട്ടുകള് അച്ചടിച്ചിറക്കാനുള്ള അധികാരം ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്.
- നിലവിലുള്ള പുതിയ കറന്‍സി നോട്ടുകളായ 10, 20, 50, 100, 200, 500 എന്നിവയിലുള്ള പൈതൃക കേന്ദ്രങ്ങള്‍ ലോക പ്രശസ്തമായതും യുനെസ്കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ചവയുമാണ്.
| കറന്‍സി മൂല്യം | പൈതൃകകേന്ദ്രം | സംസ്ഥാനം |
| 10 രൂപ | കൊണാര്‍ക്കിലെ സൂര്യക്ഷേത്രം | ഒഡീഷ |
| 20 രൂപ | എല്ലോറ ഗുഹകള്‍ | മഹാരാഷ്ട്ര |
| 50 രൂപ | ഹംപി | കര്‍ണാടക |
| 100 രൂപ | റാണി കി വാവ് | ഗുജറാത്ത് |
| 200 രൂപ | സാഞ്ചിസ്തൂപം | മധ്യപ്രദേശ് |
| 500 രൂപ | ചെങ്കോട്ട | ഡല്‍ഹി |
ചെങ്കോട്ട
- 1648-ല്‍ മുഗള്‍ ഭരണാധികാരിയായ ഷാജഹാന്റെകാലത്ത് നിര്‍മ്മിച്ചു
- യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു
- യഥാര്‍ത്ഥ പേര് ഖിലാ ഇ മുബാറക്ക്
- ലാല്‍ഖില എന്ന പേരില്‍ അറിയപ്പെടുന്നു.
- ഇന്തോ- പേര്‍ഷ്യന്‍ നിര്‍മ്മാണരീതി
- യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഹംപി
- വിജയനഗര കാലഘട്ടത്തില്‍ നിര്‍മ്മിച്ചു
- തുംഗഭദ്ര നദീതീരത്ത് സ്ഥിതി ചെയ്യുന്നു
- ദ്രാവിഡ ശൈലിയില്‍ സ്ഥിതി ചെയ്യുന്നു.
- പ്രസിദ്ധമായ ശിവക്ഷേത്രമായ വിരൂപാക്ഷക്ഷേത്രം ഇവിടെയാണ്
- യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉല്‍പ്പെടുത്തി
2. മുഗള്‍ സാമ്രാജ്യ സ്ഥാപകനാര്
എ) അക്ബര്‍
ബി) ഷാജഹാന്
സി) ബാബര്‍
ഡി) ഹുമയൂണ്‍
- 1526-ല്‍ മുഗള്‍ ഭരണം സ്ഥാപിച്ചത് ബാബറാണ്.
- 1857 വരെ ഡല്‍ഹി കേന്ദ്രമാക്കി മുഗള്‍ വംശം ഇന്ത്യ ഭരിച്ചു.
മുഗള്‍ രാജാക്കന്മാര്
ബാബര്‍ (1526- 1530)
- പൂര്‍ണനാമം- സഹിറുദ്ദീന് മുഹമ്മദ്
- ബാബര്‍ എന്ന പദത്തിന്റെ അര്‍ത്ഥം സിംഹം
- ഓര്‍മ്മക്കുറിപ്പ്- തുസുക്ക് ഇ ബാബറി
ഹുമയൂണ്‍ (1530-1540), (1555-1556)
- പൂര്‍ണനാമം- നാസര്‍ അല്‍-ദിന് മുഹമ്മദ്
- ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം- ഭാഗ്യവാന്
- രണ്ടാമത്തെ ഭരണാധികാരി
അക്ബര്‍ (1556- 1605)
- പൂര്‍ണനാമം- അബ്ദുള്‍ ഫത് ജലാ
- ലുദ്ദീന്‍ മുഹമ്മദ് അക്ബര്‍
- അക്ബര്‍ എന്ന പദത്തിന്റെ അര്‍ഥം- മഹാന്
- മുഗള്‍ വംശത്തിലെ പ്രശസ്തനായ രാജാവ്
ജഹാംഗീര്‍ (1605- 1627)
- മുഴുവന്‍ പേര്- നൂറുദ്ദീന്‍ സലീം ജഹാംഗീര്‍
- ജഹാംഗീര്‍ എന്ന വാക്കിന്റെ അര്‍ഥം- ലോകജേതാവ്
- ആത്മകഥ- തുസൂക്ക് ഇ ജഹാംഗീരി
ഷാജഹാന് (1628- 1658)
- യഥാര്‍ത്ഥ പേര്- മിര്‍ഷ ഷഹാബ് ഉദ് ദിന് മുഹമ്മദ് ഖുറം
- ഷാജഹാന് എന്ന വാക്കിന്റെ അര്‍ത്ഥം- ലോകത്തിന്റെ ജേതാവ്
- താജ്മഹല്‍, ചെങ്കോട്ട, ആഗ്രത്തിലെ മോത്തി മസ്ജിദ്, ലാഹോറിലെ ഷാലിമാര്‍ ഗാര്ഡന് എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്.
ഔറംഗസീബ് (1658- 1707)
- പൂര്‍ണനാമം- മുഹിയുദ്ധീന് മുഹമ്മദ് ഔറംഗസേബ്
- ആലംഗീര്‍ എന്നറിയപ്പെടുന്നു
- മുഗള്‍ രാജവംശത്തിന്റെ വിസ്തൃതി കൂടുതല്‍ വ്യാപിപ്പിച്ചു.
നൂര്ജഹാന്
- ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ.
- ചക്രവര്‍ത്തിക്കുവേണ്ടി രാജ്യം ഭരിച്ചിരുന്നു.
- യഥാര്‍ത്ഥ പേര്- മെഹര്‍ ഉന്‍ നിസ
- നൂര്ജഹാന് എന്ന വാക്കിന്റെ അര്‍ഥം- ലോകത്തിന്റെ പ്രകാശം
മുഗള്‍ രാജ്യം
- വളരെ വിസ്തൃതമായ രാജ്യമായിരുന്നു.
- ഇന്നത്തെ ഇന്ത്യയ്ക്ക് പുറമേ അയല്‍രാജ്യങ്ങളിലേക്കും മുഗള്‍ ഭരണം വ്യാപിപ്പിച്ചിരുന്നു.
- മംഗോള്‍ എന്ന പദത്തില്‍നിന്നാണ് മുഗള്‍ എന്ന പേര് ഉത്ഭവിച്ചത്.
- മുഗള്‍ രാജ്യ സ്ഥാപകനായ ബാബര്‍, പിതാവ് വഴി തുര്‍ക്കി ഭരണാധികാരിയായിരുന്ന തിമൂറിന്റേയും മാതാവ് വഴി മംഗോള്‍ രാജാവായിരുന്ന ചെങ്കിസ്ഖാന്റേയും പിന്‍ഗാമിയായിരുന്നു.
- 16-ാം നൂറ്റാണ്ടില്‍ യൂറോപ്യരാണ് ഈ രാജവംശത്തെ മുഗള്‍ എന്ന് വിളിച്ചു തുടങ്ങിയത്.
- ലോദി വംശത്തിലെ അവസാനത്തെ ഭരണാധികാരിയായ ഇബ്രാഹിം ലോദിയേയും കാബൂളിലെ ഭരണാധികാരിയായിരുന്ന ബാബറും 1526-ല്‍ ഹരിയാനയിലെ പാനിപ്പത്തില്‍ വച്ച് ഏറ്റുമുട്ടി. ചരിത്രത്തില്‍ ഇതിനെ ഒന്നാം പാനിപ്പത്ത് യുദ്ധമെന്ന് വിശേഷിപ്പിക്കുന്നു. ഈ യുദ്ധത്തിലൂടെയാണ് ബാബര്‍ ഇന്ത്യയില്‍ മുഗള്‍ ഭരണം സ്ഥാപിച്ചത്.
3. i. അക്ബര്‍ മതസഹിഷ്ണുത നയം പിന്തുടര്ന്നിരുന്നു.
ii. അതിന് ഒരു ഉദാഹരണമാണ് അക്ബര്‍ രൂപം കൊടുത്ത ദിന്-ഇലാഹി ദര്‍ശനം.
ശരിയായ പ്രസ്താവനകളേതെല്ലാം’
എ) i മാത്രം
ബി) ii മാത്രം
സി) i, ii മാത്രം
ഡി) ഇവയൊന്നുമല്ല
- 1575-ല്‍ അക്ബര്‍ തന്റെ പുതിയ തലസ്ഥാനായ ഫത്തേപ്പൂര്‍ സിക്രിയില്‍ ഇബാദത്ത് ഖാന പണികഴിപ്പിച്ചു.
- വിവിധ മതങ്ങളിലെ പണ്ഡിതരും പ്രമുഖരും ഇവിടെ ഒത്തുചേര്‍ന്നിരുന്നു.
- എല്ലാ മതങ്ങളുടേയും നല്ല വശങ്ങള് കോര്‍ത്തിണക്കി അക്ബര്‍ രൂപം കൊടുത്ത ദര്‍ശനമാണ് ദിന് ഇ ലാഹി
- എല്ലാവര്ക്കും സമാധാനം അഥവാ സുല്‍ഹി ഇ കുല് എന്നതാണ് ഈ ദര്‍ശനത്തിന്റെ കാതല്‍.
- എല്ലാ ദര്‍ശനങ്ങളും മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ് എന്ന ആശയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
- ജസിയ എന്ന മത നികുതി നിര്‍ത്തലാക്കിയത് ഭരണരംഗത്തും അക്ബര്‍ സഹിഷ്ണുതാ നയം പിന്തുടര്ന്നിരുന്നു എന്നതിന് തെളിവാണ്.
- രാജാതോഡര്‍മാള്‍, രാജാ മാന്‍സിങ്, രാജാ ഭഗവന്‍ദാസ്, ബീര്‍ബല്‍ എന്നിവര്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്നവരില്‍ പ്രധാനികളാണ്.
4. തെറ്റായ പ്രസ്താവനകളേതെല്ലാം
i. അക്ബര്‍ നടപ്പിലാക്കിയ സൈനകി സമ്പ്രദായമാണ് മാന്‍സബ്ദാരി
ii. ഈ സമ്പ്രദായമനുസരിച്ച് മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ ഒരു സ്ഥിരം സൈന്യമുണ്ടാകും
iii. നിലനിര്‍ത്തേണ്ട സൈനികരുടെ എണ്ണത്തിന് അനുസരിച്ചായിരുന്നു മാന്സബ്ദാരുടെ പദവി നിശ്ചയിച്ചിരുന്നത്
എ) i, iii
ബി) i മാത്രം
സി) ii, iii
ഡി) i മാത്രം
- മാന്‍സബ്ദാരി സമ്പ്രദായം അനുസരിച്ച് ഓരോ ഉദ്യോഗസ്ഥന്റേയും കീഴില്‍ ഒരു സൈനിക വ്യൂഹമുണ്ടായിരിക്കും.
- ഓരോ ഉദ്യോഗസ്ഥനും നിലനിര്‍ത്തേണ്ട കുതിരപ്പടയാളികളുടെ എണ്ണത്തെ മാന്‍സബ് എന്ന പദവി സൂചിപ്പിക്കുന്നു.
- മാസബ്ദാര്ക്ക് അവരുടെ പദവിയ്ക്കനുസരിച്ച് ഭൂമി പതിച്ചു നല്‍കിയിരുന്നു.
- പ്രസ്തുത ഭൂമിയില്‍നിന്നുള്ള നികുതി പിരിച്ചെടുത്താണ് മാന്‍സബ്ദാര്‍ തന്റെ സൈന്യത്തെ നിലനിര്‍ത്തിയത്.
- സത്, സവര് എന്നീ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു.
- സത് ഒരു വ്യക്തിയുടെ സ്ഥാനവും വേതനവും കണക്കാക്കുന്നു.
- സവര്- നിലനിര്‍ത്തേണ്ട കുതിരകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. മുഗള്‍ കാലഘട്ടത്തില്‍ പ്രദേശം ഭരണസൗകര്യത്തിനായി ഗ്രാമം, പര്‍ഗാന, സര്‍ക്കാര്‍, സുബ എന്നിങ്ങനെ തിരിച്ചു. അക്ബറിന്റെ കാലത്താണ് ഇത്തരത്തില്‍ ഒരു ഭരണക്രമം ഫലപ്രദമായി രൂപപ്പെടുത്തിയത്.
- മുഗള്‍ കാലത്ത് നീതിന്യായ സംവിധാനങ്ങള്‍ക്ക് പകരം തദ്ദേശീയരായ മതപണ്ഡിതരാണ് (ഖാസിമാര്‍) തര്‍ക്കങ്ങളില്‍ അന്വേഷണം നടത്തി തീര്‍പ്പ് കല്പ്പിച്ചിരുന്നത്.
- ഭരണകാര്യങ്ങളില്‍ രാജാവിന് ഉപദേശം നല്‍കുന്നതിനായി മന്ത്രിമാരേയും വകുപ്പ് അധ്യക്ഷന്മാരേയും നിയമിച്ചിരുന്നു.
5. ‘ആഗ്രയും ഫത്തേപ്പൂര്‍ സിക്രിയും ലണ്ടന്‍ നഗരത്തേക്കാള്‍ വലുതും ജനനിബിഡവുമായിരുന്നു. ഏതാണ്ട് 12 മൈല്‍ ദൂരമുണ്ട് ഈ നഗരങ്ങള്‍ തമ്മില്‍. ഈ ദൂരമത്രേയും വഴി നീളെ ഭക്ഷ്യവസ്തുക്കളും മറ്റും വില്‍ക്കുന്ന അങ്ങാടികള്‍ കാണാം’- ആരുടെ വിവരണമാണ്.
എ) മാര്‍ക്കോപോളോ
ബി) റാല്‍ഫ്ഫിച്ച്
സി) അബുള്‍ ഫസല്‍
ഡി) അബുള്‍ ഫൈസി
- മധ്യകാല ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ചതിന് അടിസ്ഥാനം കാര്‍ഷികരംഗത്തെ നേട്ടങ്ങളായിരുന്നു.
- നെല്ല്, ഗോതമ്പ്, ബാര്‍ളി, കരിമ്പ്, പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയവ അക്കാലത്തെ പ്രധാന കാര്‍ഷിക ഉല്പന്നങ്ങളായിരുന്നു.
- അബുള്‍ ഫസലിന്റെ പുസ്തകമായ ഐന്‍-ഇ-അക്ബരിയില്‍ ഇന്ത്യക്കാര്‍ വ്യത്യസ്തങ്ങളായ നെല്ലിനങ്ങള്‍ കൃഷി ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
- ജലസേചനത്തിനായി പേര്‍ഷ്യന്‍ ചക്രവും കനാലുകളും വ്യാപകമായി ഉപയോഗപ്പെടുത്തി.
- മുഗല് കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സഞ്ചാരിയായ ടവര്‍ണിയര്‍ അന്നത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചും ജനങ്ങളുടെ ജീവിത രീതിയെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
- ബാബര്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ അക്കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന തൊഴില്‍ വ്യവസ്ഥയെക്കുറിച്ചും ജാതിയെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
- മുഗള്‍ ഭരണകാലത്തെ മുഖ്യ ചരിത്രകാരനായിരുന്നു അബുള്‍ ഫസല്‍. അക്ബറിന്റെ ഉപദേശകനും ജീവചരിത്രകാരനുമായിരുന്നു അദ്ദേഹം.
- ഐന്‍- ഇ- അക്ബരി, അക്ബര്‍ നാമ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
- മുഗള്‍ ഭരണകാലത്ത് ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു നിലനിന്നിരുന്നത്.

- വിദേശചരക്കുകളുടെ പ്രവേശന കവാടമായിരുന്നു ഗുജറാത്ത്.
- പ്രധാന കയറ്റുമതി ഇനങ്ങള്‍- മസ്ലിന് പട്ട്, പഞ്ചസാര, അരി
- ജലഗതാഗതം പുരോഗതി കൈവരിച്ചു.
- ധാക്ക (ബംഗ്ലാദേശ്), മൂര്‍ഷിദാബാദ് (ഇന്ത്യ), ലാഹോര്‍ (പാക്കിസ്ഥാന്), സൂറത്ത് (ഇന്ത്യ) ആഗ്ര (ഇന്ത്യ) എന്നിവ അക്കാലത്തെ പ്രധാന നഗരങ്ങളായിരുന്നു.
6. മുഗള്‍ ഭരണകാലത്ത് മഹാഭാരതം പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതാര്
എ) അബുള്‍ ഫസല്‍
ബി) അബുള്‍ ഫൈസി
സി) താന്സെന്
ഡി) ദാരാഷുക്കോ
- ദാരാഷുക്കോ മഹാഭാരതം പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് രാസ്നാമ എന്ന പേരിലാണ്.
- മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മകനാണ് ദാരാഷുക്കോ
- പേര്‍ഷ്യന്‍, ഹിന്ദി ഭാഷകള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു ഭാഷയായ ഉറുദു രൂപപ്പെട്ടു.
- ഹിന്ദുസ്ഥാനി സംഗീതം ഉദ്ഭവിച്ചതും മുഗള്‍ കാലഘട്ടത്തിലാണ്.
- ഫത്തേപ്പൂര്‍ സിക്രി- 16-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അക്ബര്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ഫത്തേപ്പൂര്‍ സിക്രി (വിജയത്തിന്റെ നഗരം) ഏകദേശം 10 വര്‍ഷക്കാലം മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.
- ഏകീകൃത വാസ്തുവിദ്യാ ശൈലിയിലുള്ള സ്മാരകങ്ങളുടേയും ക്ഷേത്രങ്ങളുടേയും സമുച്ചയമാണിത്.
- ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ഫത്തേപ്പൂര്‍ സിക്രി സ്ഥിതി ചെയ്യുന്നത്.
- ഫത്തേപ്പൂര്‍ സിക്രി മുഗളന്മാരുടെ ആദ്യത്തെ ആസൂത്രിത നഗരമായിരുന്നു. അതിന്റെ വടക്കുഭാഗത്ത് ദിവാന്- ഇ- ഖാസ് (സ്വകാര്യ പ്രേക്ഷകരുടെ ഹാള്‍) എന്നറിയപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു.
- താജ്മഹല്‍- മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് തന്റെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്നേഹത്തിന്റെ സ്മാരകമായി നിര്‍മ്മിച്ചത്.
- ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്നു.
“ഈ ഒരു തുള്ളി കണ്ണുനീര്- ഈ താജ്മഹല്‍, കാലത്തിന്റെ കവിളില്‍, എന്നെന്നേക്കുമായി കളങ്കമില്ലാതെ തിളങ്ങട്ടെ.’
രവീന്ദ്രനാഥ ടാഗോര്‍ താജ്മഹലിനെക്കുറിച്ച് പറഞ്ഞത്.
- ആഗ്രക്കോട്ട എഡി 1565-ല്‍ മുഗള്‍ ഭരണാധികാരിയായ അക്ബര്‍ പണി കഴിപ്പിച്ച കോട്ട.
- കോട്ടയുടെ ആകൃതി ചന്ദ്രക്കല പോലെയാണ്.
- 2.5 കിലോമീറ്റര്‍ നീളമുള്ള ചുവരുകള്‍.
- കിഴക്കന്‍ മതില് യമുന നദിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
7. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാര്
എ) ജോണ്‍മാര്‍ഷല്‍
ബി) ദയാറാം സാഹ്നി
സി) കേണല്‍ മക്കന്‍സി
ഡി) റാല്‍ഫ്ഫിച്ച്
- വിജയനഗരം (വിജയത്തിന്റെ നഗരം) ഒരേസമയം ഒരു നഗരത്തിന്റേയും രാജ്യത്തിന്റേയും പേരായിരുന്നു.
- സിഇ 1565-ല്‍ ഈ നഗരം നശിപ്പിക്കപ്പെട്ടു.
- 1800-ല്‍ കേണല്‍ മക്കന്‍സി എന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനാണ്
- ഹംപിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
8. ചേരുംപടി ചേര്‍ക്കുക
| രാജവംശം | രാജാക്കന്മാര് |
| i. സംഗമ രാജവംശം | a) നരസിംഹസാലുവ |
| ii. തുളുവ രാജവംശം | b) ഹരിഹരന്, ബുക്കന്‍ |
| iii. സാലുവ | c) വീരനരസിംഹന്, കൃഷ്ണദേവരായര്‍ |
എ) i-a, ii-b, iii-c
ബി) i-b, ii-c, iii-a
സി) i-b, ii-a, iii-c
ഡി) i-c, ii-b, iii-a
| രാജവംശം | രാജാക്കന്മാര് | സവിശേഷതകള്‍ |
| സംഗമവംശം | ഹരിഹരന്, ബുക്കന്‍ | സ്ഥാപകര്‍, ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ചു |
| സാലുവവംശം | നരസിംഹ | സാലുവ സ്ഥാപകന്‍, ഏറ്റവും കുറച്ചുകാലം ഭരണം നടത്തിയ രാജവംശ സ്ഥാപകന്‍ |
| തുളുവ വംശം | വീരനരസിംഹന് കൃഷ്ണദേവരായര്‍ | പ്രശസ്തനായ ഭരണാധികാരി, അഭിവന ഭോജന്, ആന്ധ്ര ഭോജന് എന്നീ പേരുകളില്‍ അറിയപ്പെട്ടു. |
| അരവിഡു വംശം | തിരുമല | വെങ്കട I സ്ഥാപകന്‍, പ്രശസ്തനായ ഭരണാധികാരി |
- സിഇ 1336-ല്‍ വിജയനഗരം സ്ഥാപിച്ചത് ഹരിഹരന്, ബുക്കന്‍ എന്നീ സഹോദരങ്ങളാണ്.
- വിജയനഗരത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായര്‍ (1509- 1529)
- ഇന്ത്യ സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ കൃഷ്ണദേവരായരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
- കൃഷ്ണദേവരായരുടെ കൃതികള്‍: അമുക്തമാല്യദ, ജാംബവതീകല്യാണം
- കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ് അഷ്ടദിഗ്ഗജങ്ങള്‍ എന്നറിയപ്പെട്ടു.
- വിജയ നഗര സാമ്രാജ്യത്തിന്റെ ഭരണ സൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങള്‍ (പ്രവിശ്യകള്‍), നാടുകള്‍ (ജില്ലകള്‍), സ്ഥലം (ഉപജില്ലകള്‍), ഗ്രാമങ്ങള്‍ എന്നിങ്ങനെ വിഭജിച്ചു.
- വിജയനഗരത്തിലെ സൈനിക മേധാവികള്‍ അമരനായകന്മാര്‍ എന്ന പേരിലറിയപ്പെട്ടു.
- രാജാക്കന്മാര് ഇവര്‍ക്കായി അനുവദിച്ചു നല്കിയ ഭൂപ്രദേശങ്ങള്‍ അമര എന്ന പേരില്‍ അറിയപ്പെട്ടു.
- ഈ പ്രദേശങ്ങളുടെ നികുതി പിരിക്കുന്നതിനുള്ള അവകാശം അമരനായകന്മാര്ക്കായിരുന്നു. ഇവര്‍ ഒരു നിശ്ചിത എണ്ണം കാലാളുകള്‍, കുതിരകള്‍, ആനകള്‍ എന്നിവ നിലനിര്‍ത്തിയിരുന്നു. ഈ വ്യവസ്ഥയെ അമരനായക സംവിധാനം എന്നാണ് വിളിച്ചിരുന്നത്.
- വിജയനഗര സാമ്രാജ്യ കാലത്ത് സമൂഹത്തില്‍ മേധാവിത്വം ഉണ്ടായിരുന്നത് ബ്രാഹ്മണര്‍ക്കായിരുന്നു.
- ശൈശവ വിവാഹം, സതി സമ്പ്രദായം എന്നിവ സമൂഹത്തില്‍ നിലനിന്നിരുന്നു.
- വിജയനഗരം സന്ദര്‍ശിച്ച മറ്റൊരു പോര്‍ച്ചുഗീസ് സഞ്ചാരിയാണ് ഡൊമിംഗോപയസ്.
- 15-ാം നൂറ്റാണ്ടില്‍ കമലാപുരം കുളം, ഹിരിയ കനാല്‍, തുംഗഭദ്ര നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിച്ചു.
- ഗവണ്മെന്റിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍– ഭൂനികുതി, തൊഴില്‍ നികുതി, വീട്ടുനികുതി, വിവിധ തരത്തിലുള്ള ലൈസന്‍സ് ഫീസുകള്‍, കോടതി ശിക്ഷ അനുസരിച്ചുള്ള പിഴകള്‍.
- വിദേശ വ്യാപാരത്തിന്റെ കുത്തക ഉണ്ടായിരുന്നത് അറബികള്‍ക്കും പോര്ച്ചുഗീസുകാര്ക്കുമായിരുന്നു.
- ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായും വ്യാപാരം നടന്നിരുന്നു.
- കുതിരകളുടെ കച്ചവടം പ്രധാനമായും നടത്തിയിരുന്നത് അറബികളായിരുന്നു.
- കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാദേശിക കച്ചവടക്കാര്‍ കുതിരച്ചെട്ടികള്‍ എന്നറിയപ്പെട്ടു.
- ദ്രാവിഡ ശില്പ രീതിയാണ് അക്കാലത്ത് കൂടുതലായും പ്രാബല്യത്തിലുണ്ടായിരുന്നത്.
- തെലുങ്ക് സാഹിത്യം ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചിരുന്നു.
- ഹസാര രാമക്ഷേത്രം– കര്‍ണാടകയിലെ ഒരു പ്രധാന രാമക്ഷേത്രം
- വിജയനഗര രാജാക്കന്മാരുടെ സ്വകാര്യ ക്ഷേത്രമായിരുന്നു.
- രാമായണ ഇതിഹാസത്തിന്റെ കഥ വിവരിക്കുന്നു.
- 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിജയനഗര രാജാവായ ദേവരായ രണ്ടാമനാണ് ഇത് നിര്‍മ്മിച്ചത്.
- വിത്തല സ്വാമി ക്ഷേത്രം– ഹംപിയിലെ ഏറ്റവും വലുതും പ്രശസ്തവുമായ നിര്മ്മിതകളിലൊന്ന്.
- തുംഗഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
- സമാനതകളില്ലാത്ത ശിലാരഥം, ആകര്‍ഷകമായ സംഗീത തൂണുകള്‍ എന്നിങ്ങനെയുള്ള ശിലാനിര്‍മ്മിതികള്‍ ഈ ക്ഷേത്രത്തിലുണ്ട്.
- വിരൂപാക്ഷ ക്ഷേത്രം- മധ്യ കര്‍ണാടകയിലെ ഹംപിയിലാണ് വിരൂപാക്ഷ ക്ഷേത്രം. തുംഗഭദ്രാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു.
- കൃഷ്ണ ദേവരായരുടെ ഭരണകാലത്ത് ഈ നിര്‍മ്മിതി പൂര്‍ത്തീകരിക്കപ്പെട്ടത്.
- പ്രധാന ഗോപുരത്തിന്റെ വിപരീത നിഴല്‍ ക്ഷേത്രത്തിനുള്ളിലെ ഒരു ഭിത്തിയില്‍ പതിക്കുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
- വിരൂപാക്ഷ ക്ഷേത്രത്തിലെ ഏറ്റവും രസകരമായ സവിശേഷത അതിന്റെ നിര്‍മ്മാണത്തിലും അലങ്കാരത്തിലും ഗണിത ശാസ്ത്ര ആശയങ്ങളുടെ ഉപയോഗമാണ്.
- ക്ഷേത്രത്തിന്റെ പ്രധാന രൂപം ത്രികോണാകൃതിയിലാണ്.
- ലോട്ടസ് മഹല്‍- ചിത്രാംഗി എന്നും അറിയപ്പെടുന്നു.
- ലോട്ടസ് പാലസിന് 24 തൂണുകളും ഭിത്തികളുമില്ലാത്ത നീണ്ട ഇടനാഴികളുമുള്ള തുറന്ന രൂപകല്‍പ്പന ഉള്‍ക്കൊള്ളുന്ന മൂന്ന് നിലകളുണ്ട്.
- ലോട്ടസ് പാലസിന്റെ തൂണുകളിലും കമാനങ്ങളിലും സങ്കീര്‍ണമായ കൊത്തുപണികളുണ്ട്. ലോട്ടസ് മഹലില്‍ ഇന്തോ- ഇസ്ലാമിക് രൂപകല്പന ശൈലികളുടെ മിശ്രണം കാണാന്‍ കഴിയും.
ഭരണരീതി
| മുഗള്‍ ഭരണം | രാജവാഴ്ച്ച |
| മാന്‍സബ്ദാരി | അമര നായക സമ്പ്രദായം |
| മതസഹിഷ്ണുത | മതസഹിഷ്ണുത |
| ഉറുദു ഭാഷയുടെ വികാസം | സംസ്കൃതഭാഷുടെ വികാസം |
| ഇന്തോ-പേര്‍ഷ്യന്‍ നിര്‍മ്മാണ ശൈലി | ദ്രാവിഡ നിര്‍മ്മാണ ശൈലി |
9. ചേരുംപടി ചേർക്കുക
| കോണാർക്കിലെ സൂര്യക്ഷേത്രം | ഡൽഹി |
| എല്ലോറ ഗുഹകൾ | ഗുജറാത്ത് |
| ഹംപി | മധ്യപ്രദേശ് |
| റാണികി വാവ് | കർണാടകം |
| സാഞ്ചി സ്തൂപം | ഒഡീഷ |
| ചെങ്കോട്ട | മഹാരാഷ്ട്ര |
ഉത്തരം
| കോണാർക്കിലെ സൂര്യക്ഷേത്രം | ഒഡീഷ |
| എല്ലോറ ഗുഹകൾ | മഹാരാഷ്ട്ര |
| ഹംപി | കർണാടകം |
| റാണികി വാവ് | ഗുജറാത്ത് |
| സാഞ്ചി സ്തൂപം | മധ്യപ്രദേശ് |
| ചെങ്കോട്ട | ഡൽഹി |
10. ചുവടെ കൊടുത്തിട്ടുള്ള മുഗള്‍ ഭരണാധികാരികളെ ഭരണകാലത്തിനനുസരിച്ച് ക്രമപ്പെടുത്തുക
ബാബര്‍,അക്ബര്‍,ഷാജഹാന്, ഔറംഗസേബ്,ഹുമയൂണ്‍, ജഹാംഗീര്‍
Ans: ബാബര്‍, ഹുമയൂണ്‍ ,അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്, ഔറംഗസേബ്