അഞ്ചാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മൂന്നാമത്തെ അധ്യായമായ തൊഴില്‍ വൈവിധ്യങ്ങള്‍ എന്ന അധ്യായത്തില്‍നിന്നും കേരള പി എസ് സി പരീക്ഷകള്‍ക്ക് വരാവുന്ന ചോദ്യോത്തരങ്ങള്‍ നമുക്ക് പഠിക്കാം.
1. വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഭാഗമായി ഒരു വ്യക്തിക്ക് നിശ്ചിതകാലയളവില്‍ ലഭിക്കുന്ന പണം അറിയപ്പെടുന്ന പേരെന്ത്?
വരുമാനം
2. പഠിപ്പു തീര്‍ന്നാല്‍ എന്ന കവിതയുടെ രചയിതാവ് ആരാണ്?
എന്‍ വി കൃഷ്ണവാരിയര്‍
3. വരുമാനത്തിനായി ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവര്‍ത്തനം അറിയപ്പെടുന്ന പേരെന്ത്?
തൊഴില്‍
4. തൊഴിലിന് പ്രതിഫലമായി ലഭിക്കുന്നതെന്ത്?
കൂലി, ശമ്പളം
5. വ്യക്തികളുടെ പ്രധാന വരുമാനമാര്ഗമെന്ത്?
തൊഴില്‍
6. കരാര്‍ പ്രകാരം, സേവനങ്ങള്‍ നിര്‍വഹിച്ചതിന് തൊഴിലുടമ തൊഴിലാളിക്ക് നല്കുന്ന പ്രതിഫലം അറിയപ്പെടുന്ന പേരെന്ത്?
കൂലി
7. എന്തിന്റെ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിക്കുന്നത്?
മണിക്കൂര്‍, ദിവസം
8. പ്രതിമാസ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ നിര്‍വഹിക്കുന്ന ജോലിക്ക് തൊഴിലുടമ നല്കുന്ന പ്രതിഫലം എന്താണ്?
ശമ്പളം
9. വിവിധ രൂപത്തിലുള്ള ധനവിഭവങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
ആസ്തികള്‍
10. ആസ്തികള്‍ക്ക് ഉദാഹരണം എന്ത്?
കെട്ടിടങ്ങള്‍, വസ്തുവകകള്‍
11. വരുമാനം ലഭിക്കുന്ന അധ്വാനമോ വസ്തുവകകളോ അറിയപ്പെടുന്ന പേരെന്ത്?
വരുമാന സ്രോതസ്സുകള്‍
12. വരുമാന സ്രോതസ്സുകള്‍ക്ക് ഉദാഹരണങ്ങള്‍ എന്തെല്ലാം?
കൃഷി, ബിസിനസ്, ബാങ്ക് നിക്ഷേപങ്ങള്‍
13. കൃഷിയെന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
വിള
14. തൊഴില്‍ എന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
കൂലി, ശമ്പളം
15. ബിസിനസ് എന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
ലാഭം
16. ബാങ്ക് നിക്ഷേപം എന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
പലിശ
17. ആസ്തികള്‍ എന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
വാടക, പാട്ടം
18. ഓഹരി നിക്ഷേപങ്ങള്‍ എന്ന വരുമാന സ്രോതസ്സില്‍നിന്നും ലഭിക്കുന്ന വരുമാനം എന്താണ്?
ലാഭവിഹിതം
19. ഒരു വ്യക്തിക്ക് വിവിധ വരുമാന സ്രോതസ്സുകളില്‍നിന്നും ഒരു നിശ്ചിത കാലയളവില്‍ ലഭിക്കുന്ന ആകെ വരുമാനത്തെ എന്ത് പറയുന്നു?
വ്യക്തിഗത വരുമാനം
20. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം കൂടി ഒരു നിശ്ചിതകാലയളവില്‍ ലഭിക്കുന്ന ആകെ വരുമാനം എന്താണ്?
കുടുംബവരുമാനം
21. പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഭക്ഷ്യവസ്തുക്കളുടേയും നാരുകളുടേയും ഉല്പാദനത്തിനായി സസ്യങ്ങള്‍ വളര്‍ത്തുന്നത്, കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവ ഏതുതരം തൊഴിലുകളാണ്?
കാര്‍ഷിക തൊഴിലുകള്‍
22. 2022-23-ലെ ഇക്കണോമിക് റിവ്യൂ (സാമ്പത്തിക അവലോകനം) അനുസരിച്ച് ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ എത്ര ശതമാനം പേര് കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു?
46.5 ശതമാനം
23. കാര്‍ഷിക തൊഴിലുകളില്‍ ഉള്‍പ്പെടാത്ത എല്ലാവിധ തൊഴിലുകളേയും ഏതുതരം തൊഴിലായി പരിഗണിക്കുന്നു?
കാര്‍ഷികേതര തൊഴില്‍
24. വ്യവസായികാടിസ്ഥാനത്തില്‍ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന തൊഴിലുകളും വിവിധതരം സേവനങ്ങളും ഏതുതരം തൊഴിലുകളാണ്?
കാര്‍ഷികേതരം
25. കാര്‍ഷികേതര തൊഴിലുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
വസ്ത്രനിര്‍മ്മാണം, അധ്യാപനം, ഗതാഗതം, ഫാക്ടറി തൊഴിലുകള്‍
26. തൊഴിലുടമയുടെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെ ഉപജീവനം നടത്തുന്നതിനെ എന്ത് പറയുന്നു?
സ്വയംതൊഴില്‍
27. സ്വയംതൊഴിലില്നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പൂര്‍ണ അവകാശി ആരാണ്?
സ്വയംതൊഴില്‍ സംരംഭകര്‍
28. സ്വയംതൊഴിലിന് ഉദാഹരണങ്ങള്‍ ഏവ?
പലചരക്ക് കടകള്‍, തുന്നല്‍ കടകള്‍, പലഹാരക്കടകള്‍
29. സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാം?
നവജീവന്‍ പദ്ധതി, കൈവല്യ, ശരണ്യ
30. സ്വയംതൊഴില്‍ പദ്ധതിയായ നവജീവന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണ്?
മുതിര്‍ന്ന പൗരര്‍
31. സ്വയംതൊഴില്‍ പദ്ധതിയായ കൈവല്യയുടെ ഗുണഭോക്താക്കള്‍ ആരാണ്?
ഭിന്നശേഷിക്കാര്‍
32. സ്വയംതൊഴില്‍ പദ്ധതിയായ ശരണ്യയുടെ ഗുണഭോക്താക്കള്‍ ആരാണ്?
വനിതകള്‍
33. അധ്യാപനം, വ്യാപാരം, ആരോഗ്യപരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി എന്താണ് പ്രതിഫലമായി ലഭിക്കുന്നത്?
പണം
34. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് വ്യക്തികള്‍ക്ക് എന്താണ് പ്രതിഫലമായി ലഭിക്കുന്നത്?
വരുമാനം
35. വ്യക്തികളുടെ പ്രധാന വരുമാന സ്രോതസ് എന്താണ് ?
തൊഴില്‍
36. തൊഴിലിനുള്ള പ്രതിഫലം സാധാരണയായി എങ്ങനെ നല്കുന്നു?
വേതനം അല്ലെങ്കില്‍ ശമ്പളത്തിന്റെ രൂപത്തില്‍
37. വ്യക്തിഗത വരുമാനം എന്നത് വാചകത്തില്‍ എങ്ങനെ നിര്‍വചിക്കുന്നു?
ഒരാള്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്ന് ഒരു പ്രത്യേക കാലയളവില്‍ ലഭിക്കുന്ന ആകെ വരുമാനം
38. കുടുംബ വരുമാനം വിശദീകരിക്കുക
ഒരു പ്രത്യേക കാലയളവില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കുന്ന വരുമാനം
39. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന മേഖല ഏതാണ്?
കൃഷി മേഖല
40. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരിക്കുന്നവരുടെ ആശ്രിതര്ക്കുവേണ്ടിയുള്ള സ്വയംതൊഴില്‍ പദ്ധതി ഏത്?
ജീവനം
41. ഏത് പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരരാണ് നവജീവന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍?
50നും 65-നും വയസ്സിന് ഇടയില്‍
42. ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പുനരധിവാസ പരിപാടിയായ കൈവല്യ ആരംഭിച്ച വര്‍ഷമേത്?
2016
43. ഏത് പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്കാണ് കൈവല്യ പദ്ധതിയിലൂടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി പലിശരഹിത വായ്പ നല്തുന്നത്?
21-നും 55-നും വയസ്സിനിടയില്‍
44. സാമൂഹ്യ സുരക്ഷാ പദ്ധതിയായ ശരണ്യയിലൂടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ആര്‍ക്കെല്ലാമാണ്?
വിവാഹമോചനം നേടിയ വനിതകള്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍, തൊഴില്‍രഹിതരായ വിധവകള്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായ രോഗികളുടെ ഭാര്യമാര്‍
45. അതിക്രമത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റവര്‍, കുറ്റകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ ആശ്രിതരായ ഭാര്യ, ഭര്‍ത്താവ്, അവിവാഹിതരായ മകന്/ മകള്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള ജീവനം പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?
ജീവനം
ക്ലാസ് അഞ്ച്: അധ്യായം 3: തൊഴില്‍ വൈവിധ്യങ്ങള്‍
SCERT school text notes for Kerala PSC exams

