അഞ്ചാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ അഞ്ചാമത്തെ അധ്യായമായ വസ്ത്രത്തിന്റെ നാള്‍വഴികള്‍ എന്ന അധ്യായത്തില്‍നിന്നും കേരള പി എസ് സി പരീക്ഷകള്‍ക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യോത്തരങ്ങള്‍ നമുക്ക് പഠിക്കാം.
1. ഏതെല്ലാം വസ്തുക്കളാണ് ആദിമമനുഷ്യര്‍ വസ്ത്രമായി ഉപയോഗിച്ചിരുന്നത്?
പുല്ല്, മരവുരി, ഇലകള്‍, മൃഗത്തോല്
2. ആദിമമനുഷ്യര്‍ വസ്ത്രനിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിച്ച വസ്തുക്കള്‍ ഏതെല്ലാം?
മൃഗങ്ങളുടെ കൊമ്പ്, എല്ല്
3. മിനുസപ്പെടുത്തിയ കല്ലുകളെ ആയുധങ്ങളാക്കി ഉപയോഗിച്ചിരുന്ന കാലഘട്ടത്തില്‍ വസിച്ചിരുന്ന മനുഷ്യര്‍ വസ്ത്രങ്ങള്‍ തുന്നുന്നതിന് ഉപയോഗിച്ച വസ്തു ഏതാണ്?
കല്സൂചി
4. നാരുകള്‍ കൂട്ടിച്ചേര്‍ത്ത് പിരിച്ച് നീളമുള്ള നൂലുകളാക്കി, അത് ഉപയോഗിച്ച തുണിയുണ്ടാക്കുന്ന വിദ്യ ഏതാണ്?
നെയ്ത്ത്
5. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്ന പ്രാചീന നദീതട സംസ്കാരം ഏത്?
സിന്ധുനദീതട സംസ്കാരം
6. ഏതൊക്ക വസ്ത്രങ്ങളാണ് സിന്ധു ജനത നിര്‍മ്മിച്ചിരുന്നത്?
പരുത്തി, കമ്പിളി
7. സിന്ധു ജനതയുടെ വസ്ത്രധാരണ രീതിയെ പ്രതിഫലിക്കുന്ന തെളിവുകള്‍ എന്താണ്?
അവിടെ നിന്നും ലഭിച്ച കുപ്പായമണിഞ്ഞ പ്രതിമകള്‍
8. സിന്ധു നദീതട പ്രദേശത്തുനിന്നും മറ്റ് ദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്ന വസ്തു എന്താണ്?
പരുത്തി
9. നൂല് ഉപയോഗിച്ച് കൈത്തറിയില്‍ നെയ്തെടുക്കുന്നതാണ് __________.
കൈത്തറി തുണികള്‍
10. എന്തിന്റെ കണ്ടുപിടിത്തമാണ് വസ്ത്രനിര്‍മ്മാണരംഗത്ത് മുന്നേറ്റം ഉണ്ടാക്കിയത്?
കൈത്തറി
11. ഏത് ചെടിയില്‍നിന്നുള്ള നിറം ഉപയോഗിച്ചാണ് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കിയത്?
നീലം (ഇന്‍ഡിഗോ)
12. ലോകവ്യാപകമായി വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തു?
പരുത്തി
13. പ്രാചീനകാലം മുതല്‍ ഇന്ത്യയില്‍ കൃഷി ചെയ്തിരുന്ന വിള?
പരുത്തി
14. കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങള്‍ ഏവ?
കണ്ണൂര്‍, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളി
15. സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത് ആരാണ്?
ജെയിംസ് ഹാര്‍ഗ്രീവ്സ്
16. കൈകൊണ്ടുള്ള നൂല് ഉല്പാദനം വസ്ത്രവ്യവസായ ആവശ്യത്തിന് തികയാതിരുന്ന കാലത്ത് നൂല് ഉല്പാദനത്തിന്റെ വേഗം വര്‍ധിപ്പിച്ച കണ്ടുപിടിത്തം ഏതാണ്?
സ്പിന്നിങ് ജെന്നി
17. യന്ത്രത്തറി കണ്ടുപിടിച്ചത് ആരാണ്?
എഡ്മണ്ട് കാര്‍ട്ട്റൈറ്റ്
18. തുണിവ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയശേഷം യന്ത്രസഹായത്തോടെ ഉല്പാദിപ്പിച്ച തുണികള്‍ ഇന്ത്യയില്‍ വിറ്റഴിച്ച വിദേശീയര്‍ ആരാണ്?
യൂറോപ്യര്‍
19. ഭൂമിയില്‍ എത്ര വന്‍കരകളുണ്ട്?
ഏഴ്
20. യൂറോപ്പില്‍നിന്നും കച്ചവടത്തിനായി ഇന്ത്യയില്‍ എത്തിയ വിദേശികള്‍ ആരെല്ലാം?
പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍
21. ഡച്ചുകാര്‍ എന്നറിയപ്പെടുന്നത് ഏത് രാജ്യക്കാര്‍ ആണ്?
നെതര്‍ലന്‍ഡ്സ്
22. ഇന്ത്യയെ കോളനിയാക്കി മാറ്റിയ വിദേശികള്‍ ആരെല്ലാം?
പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍
23. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ കോളനിയാക്കി വച്ചത് ആരാണ്?
ഇംഗ്ലീഷുകാര്‍
24. യന്ത്രങ്ങളുടെ ഉപയോഗം വസ്ത്ര നിര്‍മ്മാണത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം?
വസ്ത്ര ഉല്പാദനത്തിലെ വര്‍ധനവ്, മനുഷ്യരുടെ അധ്വാനഭാരത്തിലെ കുറവ്, വസ്ത്രങ്ങളിലെ വൈവിധ്യം, ഗുണമേന്മയുള്ള വസ്ത്രങ്ങള്‍, വസ്ത്രങ്ങളുടെ വ്യാപനം
25. ഏതെല്ലാം തരത്തിലുള്ള നാരുകള്‍ വസ്ത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു?
പ്രകൃതിദത്ത നാരുകളും കൃത്രിമ നാരുകളും
26. പ്രകൃതിദത്തനാരുകള്‍ ഉല്പാദിപ്പിക്കുന്നത് എന്തില്നിന്നെല്ലാമാണ്?
ജന്തുക്കള്‍, സസ്യങ്ങള്‍
27. ജന്തുക്കളില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്ത നാരുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
കമ്പിളി (ചെമ്മരിയാട്), പട്ട് (പട്ടുനൂല്‍ പുഴു)
28. സസ്യങ്ങളില്‍നിന്നും ഉല്പാദിപ്പിക്കുന്ന പ്രകൃതിദത്ത നാരുകള്‍ ഏതെല്ലാം?
പരുത്തിനാരും ചണനാരും
29. കൃത്രിമ നാരുകള്‍ ഉല്പാദിപ്പിക്കുന്നത് എന്തില്‍നിന്നാണ്?
പെട്രോളിയം പോലുള്ള രാവസ്തുക്കള്‍
30. പ്രകൃതിദത്ത നാരുകളെക്കാള് കൃത്രിമ നാരുപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ഉല്പ്പാദിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാം?
ചെലവ് കുറവ്, പെട്ടെന്ന് ചുളിവുണ്ടാകില്ല
31. കൃത്രിമ നാരുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
പോളിസ്റ്റര്‍, നൈലോണ്‍, റയോണ്‍
32. വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
കാലാവസ്ഥ, ആചാരം, അധികാരസ്ഥാനങ്ങള്‍, തൊഴില്‍, പ്രാദേശിക വ്യത്യാസങ്ങള്‍
33. തെക്കന്‍ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ എന്ന് പറയപ്പെട്ടിരുന്ന ചാന്നാര്‍ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള അവകാശം അനുവദിച്ചു കൊണ്ട് 1859-ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്?
ഉത്രം തിരുനാള്‍
34. തെക്കന്‍ കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും മധ്യകേരളത്തിലെ ചെറിയൊരു ഭാഗവും ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും ഉള്‍പ്പെട്ട നാട്ടുരാജ്യം ഏതായിരുന്നു?
തിരുവിതാംകൂര്‍
35. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂര്‍ നാട്ടുരാജ്യം വിസ്തൃതി പ്രാപിച്ചത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
38. തിരുവിതാംകൂര്‍ കേരള സംസ്ഥാനത്തിന്റെ ഭാഗമായ വര്‍ഷം ഏത്?
1956
39. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നതുവേണ്ടി നടത്തിയ സമരം ഏത്?
മേല്‍ മുണ്ട് സമരം
40. ഖാദിയും ചര്‍ക്കയും നൂല്‍നൂല്‍പ്പും വിദേശവസ്ത്ര ബഹിഷ്കരണവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയത് ആരാണ്?
ഗാന്ധിജി
41. ഖാദി വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള നൂല് നിര്‍മ്മിച്ചിരുന്നത് ഏതിലാണ്?
ചര്‍ക്ക
42. എന്തിനെയെല്ലാം സമരായുധമാക്കിക്കൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ബഹുജന പ്രക്ഷോഭമാക്കി മാറ്റിയത്?
വസ്ത്രം, വസ്ത്രധാരണം
43. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകം എന്താണ്?
ചര്‍ക്ക
44. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്?
1905 ആഗസ്റ്റ് 7
45. ബ്രിട്ടീഷ് നിര്‍മ്മിത വസ്തുക്കള്‍ ഉപേക്ഷിക്കുകയും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഏത് പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു?
സ്വദേശി പ്രസ്ഥാനം
46. ദേശീയ കൈത്തറി ദിനം എന്നാണ്?
ആഗസ്റ്റ് 7
47. ഇന്ത്യയില്‍ ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിച്ച് തുടങ്ങിയത് എന്നാണ്?
2015
48. 1918-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച പ്രസ്ഥാനം ഏത്?
ഖാദി പ്രസ്ഥാനം
49. വസ്ത്രനിര്‍മ്മാണ രംഗത്തെ തൊഴില്‍മേഖലകള്‍ ഏതെല്ലാം?
എംബ്രോയിഡറി, തുന്നല്‍, വസ്ത്രാലങ്കാരം, ഡിസൈനിങ്, ചായംമുക്കല്‍, നൂല്‍നൂല്‍പ്പ്, നെയ്ത്ത്
50. ആടുകള്‍, പക്ഷികള്‍, ആമകള്‍ തുടങ്ങിയ ജീവജാലങ്ങള്‍ പ്രതികൂല കാലാവസ്ഥയില്നിന്നും എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്?
രോമം, തൂവലുകള്‍, അല്ലെങ്കില്‍ പുറംതോല് ഒരു വസ്ത്രം പോലെ സംരക്ഷണം ഒരുക്കുന്നു
51. ആദ്യകാലത്ത് വസ്ത്രനിര്‍മ്മാണത്തിനായി ഉപയോഗിച്ച നാരുകള്‍ എവിടെ നിന്നുമാണ് ശേഖരിച്ചിരുന്നത്?
സസ്യങ്ങളില്‍
52. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ സിന്ധുജനതയുടെ വസ്ത്രനിര്‍മ്മാണത്തില്‍ നിന്നു ലഭിച്ച തെളിവുകള്‍ എന്താണ്?
പരുത്തിയും കമ്പിളയും
53. എന്തുകൊണ്ടാണ് കൃത്രിമ നാരുകള്‍ കൂടുതല്‍ പ്രചാരത്തിലായത്?
വില കുറഞ്ഞതുകൊണ്ട്
54. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് എന്താണ് പ്രധാന ഘടകം?
സൗകര്യം
55. വസ്ത്രധാരണത്തിലെ വൈവിധ്യം എവിടെ കൂടുതലായി കാണാം?
കലാരംഗം
56. വസ്ത്രധാരണത്തില്‍ നിഷേധം അനുഭവിച്ച വിഭാഗം ആര്?
താഴ്ന്ന ജാതിക്കാര്‍
57. മേല്‍മുണ്ട് സമരം എന്തിനായിരുന്നു?
സ്ത്രീകളുടെ വസ്ത്രധാരണ അവകാശം
58. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന വസ്ത്രം ഏതാണ്?
ഖാദി
59. സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം എന്തായിരുന്നു
ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കല്‍
60. ഖാദിപ്രസ്ഥാനം ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
ഗാന്ധിജി
61. ഖാദി പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
ഇന്ത്യയില്‍ ഖാദി ഉല്പാദനം പ്രോത്സാഹിപ്പിക്കല്‍
62. ഉപയോഗശേഷം എങ്ങനെ വസ്ത്രങ്ങളെ പ്രയോജനകരമായ സാമഗ്രികളാക്കി മാറ്റാം?
പുനരുപയോഗിക്കുക
63. ഇഷ്ടവസ്ത്രം ധരിക്കുമ്പോള്‍ എന്ത് അനുഭവം ലഭിക്കുന്നു?
അഭിമാനം, ആത്മവിശ്വാസം

